CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 53 Seconds Ago
Breaking Now

സ്തനാര്‍ബുദം ബാധിച്ച സ്ത്രീയെ രക്ഷിച്ചത് കഞ്ചാവ്? കീമോതെറാപ്പി വേണ്ടെന്ന് വെച്ച 44-കാരി ദിവസവും ഒരു തുള്ളി കനാബിസ് ഓയില്‍ സേവിച്ചു; രോഗം പൂര്‍ണ്ണമായി ഭേദപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

യുകെയില്‍ കനാബിസ് ഓയില്‍ മെഡിക്കല്‍ ഉപയോഗത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല

മരണം ഉറപ്പിച്ച നിമിഷങ്ങളില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് ഡീ മാണി തിരിച്ച് വരുമ്പോള്‍ ക്യാന്‍സര്‍ ചികിത്സാ വിദഗ്ധര്‍ അമ്പരപ്പിലാണ്. മാരകമായ ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് ക്യാന്‍സറാണ് ഈ 44-കാരിയെ ബാധിച്ചത്. എന്നാല്‍ കീമോതെറാപ്പി ചെയ്യാന്‍ വിസമ്മതിച്ച മാണി ഇതിന് പകരം കനാബിസ് ഓയിലില്‍ അഭയം തേടുകയായിരുന്നു. ദിവസവും ഒരു തുള്ളി വീതം കനാബിസ് ഓയില്‍ കഴിച്ച രണ്ട് കുട്ടികളുടെ അമ്മ രോഗത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തി നേടിയെന്നാണ് അവകാശപ്പെടുന്നത്. കീമോതെറാപ്പിക്ക് പകരം സിബിഡി സ്വീകരിച്ച ഡീ മാണിയുടെ തിരിച്ചുവരവ് ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തുകയാണ്. 

അഞ്ച് മാസക്കാലം കനാബിസ് ഓയില്‍ ഉപയോഗിച്ച മാണിയുടെ ശരീരത്തില്‍ നിന്നും ക്യാന്‍സര്‍ പിന്‍വാങ്ങിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഞ്ചാവില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഓയില്‍ കിക്ക് സൃഷ്ടിക്കുന്നില്ല. തന്റെ ക്യാന്‍സര്‍ ബാധയെ കനാബിസ് ഓയില്‍ നീക്കം ചെയ്തതായി ഇവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ അടിത്തറയില്ല. കനാബിസ് അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും തരത്തിലുള്ള കോമ്പൗണ്ടുകള്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് സ്ഥിരീകരിച്ചിട്ടുമില്ല. 

യുകെയില്‍ കനാബിസ് ഓയില്‍ മെഡിക്കല്‍ ഉപയോഗത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഫുഡ് സപ്ലിമെന്റ് എന്ന തരത്തിലാണ് വില്‍ക്കപ്പെടുന്നത്. 2017 മാര്‍ച്ചിലാണ് സ്തനത്തില്‍ ഒരു മുഴ ബര്‍മിംഗ്ഹാം സ്വദേശിനിയായ മാണി ശ്രദ്ധിക്കുന്നത്. പരിശോധനയില്‍ ഇത് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചു. കീമോതെറാപ്പി നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ ഇതിന് തയ്യാറായില്ല. സഹോദിയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ ചികിത്സയ്ക്ക് സാധിച്ചില്ലെന്നായിരുന്നു മാണിയുടെ ന്യായം. പകരം ചികിത്സയെക്കുറിച്ച് അന്വേഷിച്ച ഇവര്‍ ഒടുവില്‍ കനാബിസ് ഓയില്‍ തെരഞ്ഞെടുക്കുകയായിരുന്നു. 

ലോക്കല്‍ സപ്ലൈയറെ കണ്ടെത്തി മാസം 22 പൗണ്ട് ചെലവാക്കി കനാബിസ് ഓയില്‍ ദിവസവും വൈകുന്നേരം സേവിച്ചു. നാല് മാസം കഴിഞ്ഞപ്പോള്‍ ക്യാന്‍സര്‍ ശരീരത്തില്‍ നിന്നും അപ്രത്യക്ഷമായി. യുകെയില്‍ വര്‍ഷത്തില്‍ 11,400 പേരാണ് ബ്രസ്റ്റ് ക്യാന്‍സര്‍ മൂലം മരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.