CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 27 Seconds Ago
Breaking Now

തീരദേശത്തിന് ആകെ 2000 കോടി ; തീരദേശ മേഖലയിലും കര്‍ഷകര്‍ക്കും ആശ്വാസമാകുന്ന തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍

നിര്‍ഭയ വീടുകള്‍ക്ക് 5 കോടി.കുടുംബശ്രീക്ക് 200 കോടി.കൊച്ചിയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ്

സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റും കേളത്തിന്റെ 69ാം ബജറ്റുമാണ് തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ തീരദേശ മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും അനുകൂലമാണ് .ക്ഷേമത്തിനൊപ്പം നികുതി കൂട്ടി ഖജനാവിനെ ഭദ്രമാക്കാനും ശ്രമമുണ്ടാകും

പ്രഖ്യാപനങ്ങളിങ്ങനെ

തീരദേശ ഹരിതവല്‍ക്കരണത്തിന് 150 കോടി

തീരദേശങ്ങളില്‍ സൗജന്യ വൈഫൈ. വിവരവിനിമത്തിന് 100 കോടി

തീരദേശത്തിന് രണ്ടായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

റബറിന്റെയും നാളികേരത്തിന്റെയും വില സ്ഥിരത ഉറപ്പാക്കും

കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 600 കോടി

തീരദേശത്തിന് കിഫ്ബിയില്‍ നിന്ന് 900 കോടി

മത്സ്യമേഖലയ്ക്ക് 600 കോടി

സാമ്പത്തിക നേട്ടങ്ങളില്‍ കേരളം ഒന്നാം നമ്പര്‍ കേരളമെന്ന് ധനമന്ത്രി

കടലാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പ്രതിരോധ പരിപാടികള്‍ നടപ്പിലാക്കു

കശുവണ്ടി വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും. 54.45 കോടി രൂപ വകയിരുത്തി.

2018–19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികള്‍ക്ക്

നിര്‍ഭയ വീടുകള്‍ക്ക് 5 കോടി

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി – 2000 രൂപ.

പട്ടിക വര്‍ഗ വികസനത്തിന് 48 കോടി

ന്യൂനപക്ഷ ക്ഷേമത്തിന് 91 കോടി

ട്രാന്‍സജഡര്‍ ക്ഷേമത്തിന് 10 കോടി

കൊച്ചിയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ്

കുടുംബശ്രീക്ക് 20 ഇന പദ്ധതികള്‍ നടപ്പിലാക്കും

കുടുംബശ്രീക്ക് 200 കോടി.

വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി.

സത്രീകള്‍ക്കായി പൊതു ഇടങ്ങളില്‍ ഷീ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കാന്‍ എണ്ണകമ്പനികളുമായി ചര്‍ച്ച ചെയ്യും

വനിത ഫെഡിന് മൂന്നു കോടി. 14 ജില്ലാകളില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റര്‍ 13 കോടി

201819 വര്‍ഷത്തില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി 1267 കോടിയില്‍ അധികം അനുവദിക്കും. സ്ത്രീ സുരക്ഷക്കായി 50 കോടി

വയോജനങ്ങള്‍ക്കായി വയോജന ബഡജറ്റ് അടുത്ത വര്‍ഷം നടപ്പിലാക്കും.

സംസ്ഥാന വികലാംഗ കോര്‍പറേഷന് 12 കോടി. അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം 30000 രൂപയായി ഉയര്‍ത്തും. വികലാംഗ പെന്‍ഷന്‍ വര്‍ധിപ്പിക്കും

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 40 കോടി രൂപ

സമ്പൂര്‍ണ സാമൂഹ്യ സുരക്ഷ ഉറപ്പാക്കും.

പ്രവാസികള്‍ കൂടുതലായി എന്‍ആര്‍ഐ ചിട്ടികളില്‍ ചേര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണയാകുമെന്ന് ധനമന്ത്രി

കിഫ്ബിയുടെ ഭാവിയില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി

കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവരുന്നു

വരവും ചെലവും തമ്മില്‍ വലിയ അന്തരം

ഭിന്നശേഷിക്കാര്‍ക്ക് ജീവിതം ഉറപ്പാക്കുന്നതിന് 289 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഭിന്നശേഷിക്കാരുടെ ചികിത്സക്കായി 30 കോടി. ഇവര്‍ക്കായുള്ള സ്‌കൂളുകള്‍ നവീകരിക്കുന്നതിന് 26 കോടി

അനര്‍ഹരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കും. ഇതിനായി പുതിയ നിബന്ധനകള്‍ കൊണ്ടുവരും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ വാങ്ങിയാല്‍ തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കും

സ്‌കൂള്‍ കലോത്സവ നടത്തിപ്പിന് 6.5 കോടി രൂപ അനുവദിച്ചു

എല്ലാ സ്‌കൂളുകളുടെയും പശ്ചാത്തല വികസനത്തിന് 50 കോടി മുതല്‍ 100 കോടി രൂപ വരെ അനുവദിക്കും. സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ നിര്‍മ്മിക്കുന്നതിന് 300 കോടി അനുവദിക്കും

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഗുണനിലവാരം ഉയര്‍ത്തും. മൂന്നുഘടങ്ങളിലായി സ്‌കൂളികളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും.

യൂബര്‍ ടാക്‌സി സമ്പ്രദായം പോലെ സംസ്ഥാന വ്യാപകമായി ആംബുലന്‍സ് സര്‍വീസ് പദ്ധതി നടപ്പിലാക്കും

10 കോടി കുടുംബങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യപരിരക്ഷയില്‍ നിന്ന് കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളും പുറത്താകുമെന്ന് സംസ്ഥാന സര്‍ക്കാരിന് ആശങ്കയുണ്ടെന്ന് തോമസ് ഐസക്

ചൂതാട്ട ലോട്ടറികളെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കുമെന്ന് ധനമന്ത്രി

എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി യൂണിറ്റ്

എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ

കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും

എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ കോഴിയിറച്ചി

വിശപ്പ്‌രഹിതം പദ്ധതി കേരളത്തി എല്ലായിടത്തും വ്യാപിപ്പിക്കുന്നതിന് 20 കോടി. മൂന്നു വര്‍ഷത്തിനുള്ളില്‍ വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും

റേഷന്‍ കടകള്‍ നവീകരിച്ച് ഹൈടെക് മുഖം നല്‍കും. സപ്ലെകോ കടകള്‍ നവീകരിക്കുന്നതിന് എട്ട് കോടി

ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പിലാക്കും. മുന്‍ഗണന ലിസ്റ്റ് വീണ്ടും പരിഷ്‌കരിക്കും. റേഷന്‍ ചോര്‍ച്ച കുറയ്ക്കും

അഞ്ചുവര്‍ഷമായി കേരളത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും ധനമന്ത്രി.

ജിഎസ്ടിയില്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തോമസ് ഐസക്ക്

ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്ന് ധനമന്ത്രി.

ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്ന് ധനമന്ത്രി. ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയാണ്.

ജിഎസ്ടി കൊണ്ട് കേരളത്തിന്റെ വരുമാനം കൂട്ടിയില്ല

നേട്ടം ലഭിച്ചത് വന്‍ കോര്‍പ്പറേറ്റുകള്‍ക്ക്

സ്ത്രീ മുന്നേറ്റത്തിന് ബജറ്റ് എല്ലാ വിധ പിന്തുണയും നല്‍കു

ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്ക്

ഓഖി ചുഴലിക്കാറ്റ് പോലെ നോട്ട് നിരോധനം സമ്പദ്ഘടനയെ തകര്‍ത്തു

 എല്ലാ തീരദേശ സ്‌കൂളുകളും നവീകരണ പട്ടികയില്‍

റബറിന്റെയും നാളികേരത്തിന്റെയും വില സ്ഥിരത ഉറപ്പാക്കും

കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 600 കോടി

കശുവണ്ടി വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും. 54.45 കോടി രൂപ വകയിരുത്തി.

201819 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികള്‍ക്ക്

 




കൂടുതല്‍വാര്‍ത്തകള്‍.