CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 49 Seconds Ago
Breaking Now

ഭിക്ഷാടനത്തിനെത്തിയ വൃദ്ധനെ കുട്ടിയെ തട്ടിക്കൊണ്ട് പോകാനെത്തിയതെന്നാരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു

വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

പൊന്നാനിയില്‍ ഭിക്ഷാടത്തിനെത്തിയ വൃദ്ധനെ നഗ്‌നനാക്കി ക്രൂര മര്‍ദ്ദനത്തിനിരയാക്കി. കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ ക്രൂരകൃത്യം. ആന്ധ്രാപ്രദേശില്‍ നിന്നും ഭിക്ഷാടനത്തിന് എത്തിയ നാരായണന്‍ എന്ന വൃദ്ധനെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്.

ഇയാളെ രക്ഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയും നാട്ടുകാരുടെ കൈയ്യേറ്റമുണ്ടായി. ഏറെ പണിപ്പെട്ടാണ് ഇയാളെ സംഘത്തില്‍ നിന്നും ഇയാളെ മോചിപ്പിക്കാനയത്. വാട്‌സ്ആപ്പിലൂടെയും മറ്റും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ച് സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വൃദ്ധനെതിരായ ആക്രമണം നടക്കുന്നത്.

വൃദ്ധനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. വൃദ്ധനെ നിലത്തിട്ട് ചവിട്ടി അവശനാക്കിയ ജനക്കൂട്ടം ഇയാളെ അടിച്ചു കൊല്ലാന്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അടുത്തിടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വീടുകളിലെ ജനാലകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ചത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.