CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Minutes 16 Seconds Ago
Breaking Now

പ്രണയം 23-കാരന്റെ ജീവനെടുത്തു; കാമുകിയുടെ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തു; യുവാവുമായി തര്‍ക്കത്തിനൊടുവില്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി

പെണ്‍കുട്ടിയുടെ മാതാപിതാക്കളും, അമ്മാവനുമാണ് യുവാവിനെ ഭീഷണിപ്പെടുത്താന്‍ എത്തിയത്.

പ്രണയം പലപ്പോഴും അപകടമാകുന്നത് ഇതുകൊണ്ടൊക്കെയാണ്. പ്രണയിക്കാന്‍ യാതൊരു ബുദ്ധിമുട്ടും കാണില്ലെങ്കിലും അത് നടപ്പാക്കാനുള്ള ധൈര്യം പലപ്പോഴും കാണില്ല. പക്ഷെ ഈ സംഭവത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയവുമായി മുന്നോട്ടുപോയ 23-കാരനെ പെണ്‍വീട്ടുകാര്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഡല്‍ഹിയിലെ ഖായ്‌ല പ്രദേശത്താണ് സംഭവം അരങ്ങേറിയത്. ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന അങ്കിത് ആണ് കൊല്ലപ്പെട്ടത്. 20 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിനിയുമായി അങ്കിത് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നു. അവസാനിപ്പിക്കാന്‍ അങ്കിതിനോട് പലതവണ മുന്നറിയിപ്പും നല്‍കി. 

ഇന്നലെ രാത്രിയാണ് ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബം അങ്കിതിനെ ചോദ്യം ചെയ്യാനെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും, അമ്മാവനുമാണ് യുവാവിനെ ഭീഷണിപ്പെടുത്താന്‍ എത്തിയത്. തര്‍ക്കത്തിനൊടുവില്‍ ഇവര്‍ യുവാവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവം ശ്രദ്ധിച്ച നാട്ടുകാര്‍ അമ്മാവനെ പിടികൂടി കൈകാര്യം ചെയ്തു. 

പെണ്‍കുട്ടി ഒഴികെ ബാക്കിയെല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാണെന്ന് പോലീസ് വ്യക്തമാക്കി. വ്യക്തി വൈരാഗ്യം മൂലമാണ് കൊല നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും, പരിസരവാസികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. പ്രണയത്തിന് സ്വന്തം ജീവന്‍ കൊണ്ട് മറുപടി പറയേണ്ടി വന്നു ഈ യുവാവിന്.




കൂടുതല്‍വാര്‍ത്തകള്‍.