CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes 25 Seconds Ago
Breaking Now

മോദി കെയര്‍ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ചിലവില്‍ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണം ; ഗുണഭോക്താക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുണ്ടാകില്ല ; പ്രീമിയവും അടക്കണ്ട

പത്തു കോടി കുടുംബങ്ങളിലെ അംഗങ്ങളെയാകും ആദ്യ ഘട്ടം പരിഗണിക്കുക.

കേന്ദ്ര ബജറ്റില്‍ 50 കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച മോദി കെയര്‍ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ചിലവില്‍ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 60; 40 എന്ന അനുപാതത്തിലാകും പദ്ധതിയുടെ ചിലവ് വഹിക്കേണ്ടത്.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പര്‍വത മേഖലാ സംസ്ഥാനങ്ങളും പത്തു ശതമാനം വഹിച്ചാല്‍ മതി.സംസ്ഥാനങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തും. ഗുണഭോക്താക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുണ്ടാകില്ല. പ്രീമിയവും അടക്കണ്ട. സാമുഹിക, സാമ്പത്തിക, ജാതി സെന്‍സസില്‍ ദരിദ്ര വിഭാഗമായി കണക്കാക്കിയ പത്തു കോടി കുടുംബങ്ങളിലെ അംഗങ്ങളെയാകും ആദ്യ ഘട്ടം പരിഗണിക്കുക.

ഭാവിയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും പദ്ധതിയുടെ ഭാഗമാക്കും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സെന്‍സസ് പട്ടികയില്‍ സ്വന്തം പേരുണ്ടോയെന്ന് ഉറപ്പാക്കണം. അപാകതയുണ്ടെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തലിനും സാധ്യമാണ്.

ഒക്ടോബര്‍ 2ന് പദ്ധതി ആരംഭിക്കും. അധാര്‍ഡ് കാര്‍ഡ് മുഖേന എം പാനല്‍ ചെയ്യുന്ന ആശുപത്രികളില്‍ ചികിത്സ ലഭ്യമാകും.രോഗ ചികിത്സ, അത്യാഹിത ചികിത്സ, ട്രോമ കെയര്‍ എന്നിവയെല്ലാം പരിരക്ഷയില്‍ ഉള്‍പ്പെടും. ഇതര സംസ്ഥാന ആശുപത്രിയിലും ചികിത്സ കിട്ടും. ഒരു രാജ്യം ഒരു പദ്ധതിയുടെ അടിസ്ഥാനത്താണ് പദ്ധതി.

 




കൂടുതല്‍വാര്‍ത്തകള്‍.