CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 13 Seconds Ago
Breaking Now

2018 ബജറ്റ് ജനങ്ങളെ എങ്ങനെ ബാധിച്ചാലും നേതാക്കള്‍ ഹാപ്പി; ബിജെപിയും, ഇടതും, വലതുമെല്ലാം അക്കാര്യത്തില്‍ ഒറ്റക്കെട്ട് തന്നെ!

രാജ്യത്ത് എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ ജയിപ്പിച്ച് വിടുന്ന നേതാക്കന്‍മാരുടെ ശമ്പളം വര്‍ദ്ധിച്ച് കൊണ്ടിരിക്കും

ബിജെപിയെ ഏതുവിധേനയും തോല്‍പ്പിക്കണം എന്ന് ഒരു കൂട്ടര്‍ ഒരു വശത്ത് അങ്കം മുറുക്കുമ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കണമെന്ന് മറുവശത്ത് ഭരണപക്ഷം പ്രഖ്യാപിക്കുന്നു. എന്നാല്‍ ഈ പോര്‍വിളിയും, തൊട്ടുകൂടായ്മയും എല്ലാം നേതാക്കളുടെ കാര്യത്തില്‍ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് 2018 ബജറ്റ് പ്രഖ്യാപനം. പാര്‍ലമെന്റ് അംഗങ്ങളായ നേതാക്കളെല്ലാം ബജറ്റ് പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണെന്നതാണ് വസ്തുത. കാരണം വരുമാനം തന്നെ!

ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും രാജ്യത്ത് എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ ജയിപ്പിച്ച് വിടുന്ന നേതാക്കന്‍മാരുടെ ശമ്പളം വര്‍ദ്ധിച്ച് കൊണ്ടിരിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ചത്. ഈ ശമ്പള റിവിഷന്‍ ഓട്ടോമാറ്റിക്കായി നടക്കും. കൂടാതെ 2018 ഏപ്രില്‍ 1 മുതല്‍ ശമ്പളം, മണ്ഡല അലവന്‍സ്, ഓഫീസ് ചെലവ്, യോഗത്തിനുള്ള അലവന്‍സുകള്‍ എന്നിവയും പുനഃക്രമീകരിക്കാന്‍ അരുണ്‍ ജെറ്റ്‌ലി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.

നിലവില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവന്‍സുകളും തീരുമാനിക്കുന്നത് പൊതുസമൂഹത്തില്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ടെന്ന് അരുണ്‍ ജെറ്റ്‌ലി ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രവണതകളും പരാതികളും ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ രീതി പ്രാബല്യത്തില്‍ വരുത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സമാജ്‌വാദി എംപി നരേഷ് അഗര്‍വാള്‍ ഇക്കാര്യത്തില്‍ രോഷം പ്രകടിപ്പിച്ചത്. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാര്‍ലമെന്റ് അംഗങ്ങളേക്കാള്‍ ശമ്പളം ലഭിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.

50,000 രൂപയാണ് എംപിമാരുടെ പ്രതിമാസ ശമ്പളം. 20,000 രൂപ പ്രതിമാസ പെന്‍ഷനും ലഭിക്കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സഭയില്‍ ഇരുന്നാല്‍ പെന്‍ഷന്‍ പ്രതിവര്‍ഷം 1500 രൂപ വീതം വര്‍ദ്ധിക്കും. പാര്‍ലമെന്റ് സമ്മേളനമുള്ള ദിവസങ്ങളില്‍ പ്രതിദിന അലവന്‍സ് ഇനത്തില്‍ 2000 രൂപ ലഭിക്കും. മണ്ഡലത്തിലെ അലവന്‍സായി 45000 രൂപയും, ഓഫീസ്, ജീവനക്കാര്‍, സ്റ്റേഷനറി ചെലവുകളായി 45000 രൂപയും ലഭിക്കുന്നുണ്ട്.

വൈദ്യുതി, വെള്ളം, ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകളെല്ലാം റീഇംബേഴ്‌സ് ചെയ്യാം. കൂടാതെ ഡല്‍ഹിയിലേക്ക് 34 തവണ വണ്‍വേ എയര്‍ ടിക്കറ്റും, ഏത് ട്രെയിനിലും പങ്കാളിക്കൊപ്പം സൗജന്യ എസി യാത്രയും തരപ്പെടും. പുതിയ രീതി കൂടി നടപ്പിലാകുന്നതോടെ എംപിമാര്‍ക്ക് ആഘോഷിക്കാം.




കൂടുതല്‍വാര്‍ത്തകള്‍.