CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 49 Seconds Ago
Breaking Now

സ്വകാര്യഭാഗങ്ങളില്‍ വേദനയെന്ന് മൂന്നര വയസ്സുകാരി; മാതാപിതാക്കള്‍ കണ്ടെത്തിയത് പ്രീസ്‌കൂളിലെ ലൈംഗിക പീഡനം; സ്‌കൂളിലെ വനിതാ പ്യൂണ്‍ പിടിയില്‍

കൂടുതല്‍ അന്വേഷണങ്ങളില്‍ പല കുട്ടികള്‍ക്കും ഇവരില്‍ നിന്നും സമാനമായ അനുഭവം നേരിട്ടതായി വ്യക്തമായി

വേഗതയേറിയ ലോകത്ത് മക്കള്‍ കൂടുതല്‍ വേഗത്തില്‍ ഓടണമെന്നാണ് ഇന്നത്തെ മാതാപിതാക്കള്‍ ശഠിക്കുന്നത്. അതുകൊണ്ട് തന്നെ ജനിച്ച് വീഴുമ്പോള്‍ മുതല്‍ അവര്‍ക്ക് പഠിക്കാനുള്ള വഴികള്‍ തേടും ഇവര്‍. കൂണുപോലെ മുളച്ചു പൊന്തുന്ന പ്രീസ്‌കൂളുകളും ഈ വേഗതയുടെ ഭാഗമാണ്. മൂന്നും, മൂന്നരയും വയസ്സ് പ്രായമുള്ള കുട്ടികളെ ഭാവിയിലെ ഓട്ടത്തിനായി ഒരുക്കുമെന്നാണ് ഈ സ്‌കൂളുകളുടെ അവകാശവാദം.

എന്നാല്‍ നോയ്ഡ ഷാഹിബാബാദിലെ പ്രീസ്‌കൂളില്‍ പോയി തിരിച്ചുവന്ന മകളുടെ അവസ്ഥ കണ്ട് മാതാപിതാക്കള്‍ ഒരു നിമിഷം പകച്ചുപോയി. സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്നായിരുന്നു കുട്ടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പറഞ്ഞ പരാതി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച മാതാപിതാക്കളോടാണ് സ്‌കൂളിലെ വനിതാ പ്യൂണ്‍ തന്നോട് ചെയ്ത കാര്യങ്ങള്‍ കുട്ടി തുറന്നുപറഞ്ഞത്.

വാഷ്‌റൂമില്‍ വെച്ച് വനിതാ പ്യൂണ്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ആഴ്ചയില്‍ രണ്ട് തവണയാണ് കുട്ടി പീഡനം നേരിട്ടത്. പുറത്തുപറഞ്ഞാല്‍ ബാത്ത്‌റൂമില്‍ പൂട്ടിയുമെന്നായിരുന്നു ഭീഷണി. സ്‌കൂളില്‍ കുട്ടിയുമായി ചെന്ന മാതാപിതാക്കള്‍ക്ക് പീഡനക്കാരിയെ ചൂണ്ടിക്കാണിച്ച് നല്‍കുകയും ചെയ്തു.

കൂടുതല്‍ അന്വേഷണങ്ങളില്‍ പല കുട്ടികള്‍ക്കും ഇവരില്‍ നിന്നും സമാനമായ അനുഭവം നേരിട്ടതായി വ്യക്തമായി. പല മാതാപിതാക്കളും സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ല. പ്രൊഫഷണല്‍ സ്റ്റാഫിന്റെ പേരുപറഞ്ഞ് വന്‍ ഫീസ് വാങ്ങുന്ന പ്രീസ്‌കൂളാണിത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.