CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 34 Seconds Ago
Breaking Now

വൃത്തിയുള്ള ഗ്രാമങ്ങള്‍ സൃഷ്ടിക്കൂ, താലികെട്ടാന്‍ പെണ്ണിനെ തരാം; പഞ്ചായത്ത് മന്ത്രിയുടെ പ്രഖ്യാപനം കേട്ട് നാളെ യുവാക്കള്‍ ചൂലെടുക്കുമോ?

ഹരിയാനയില്‍ 1000 പുരുഷന്‍മാര്‍ക്ക് 879 സ്ത്രീകള്‍ എന്നതാണ് 2011 സെന്‍സസ് പ്രകാരമുള്ള കണക്ക്.

നാളെ മുതല്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ള യുവാക്കള്‍ ചൂലെടുത്ത് ഗ്രാമം വൃത്തിയാക്കാന്‍ ഇറങ്ങിയാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. അത്രയ്ക്കും വലിയൊരു ഓഫറാണ് ഹരിയാന കൃഷി-പഞ്ചായത്ത് വകുപ്പ് മന്ത്രി ഓം പ്രകാശ് ധന്‍കര്‍ അവര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. തങ്ങളുടെ ഗ്രാമങ്ങള്‍ക്ക് വൃത്തിയുടെ കാര്യത്തില്‍ നല്ല റേറ്റിംഗ് കിട്ടിയാല്‍ കെട്ടാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുമെന്നാണ് മന്ത്രിയുടെ ഓഫറിന്റെ ചുരുക്കം.

ഹരിയാനയില്‍ 1000 പുരുഷന്‍മാര്‍ക്ക് 879 സ്ത്രീകള്‍ എന്നതാണ് 2011 സെന്‍സസ് പ്രകാരമുള്ള കണക്ക്. അതുകൊണ്ട് തന്നെ വിവാഹം കഴിക്കാന്‍ പുരുഷന്‍മാര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നു. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ ബിഹാറില്‍ നിന്നും വധുക്കളെ കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച വിദ്വാനാണ് മന്ത്രി ധന്‍കര്‍. സംഗതി വിവാദമായതോടെ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചു.

ഇതിന് ശേഷമാണ് ഗ്രാമങ്ങളിലെ വൃത്തി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി വീണ്ടും ഈ ഓഫര്‍ പ്രയോഗിക്കുന്നത്. ഗ്രാമങ്ങള്‍ വൃത്തിയുള്ളതാണെങ്കില്‍ പെണ്ണുകിട്ടാനും എളുപ്പമാകും എന്നാണ് ധന്‍കര്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്തെ ഗ്രാമങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റം ആരംഭിക്കാനിരിക്കവെയാണ് ഈ മോഹനവാഗ്ദാനം. 3, 5, 7 സ്റ്റാര്‍ റേറ്റിംഗാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഗ്രാമങ്ങളിലെ വികസനം മാത്രമല്ല വൃത്തിയും നോക്കിയാണ് പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകുന്നത്. വരന്റെ വിദ്യാഭ്യാസവും, ഗ്രാമത്തിന്റെ വൃത്തിയും കൂടിചേരുമ്പോള്‍ വിവാഹം കഴിക്കാന്‍ വധു തയ്യാറാകും. ഇത് ആഗ്രഹിച്ചെങ്കിലും ചെറുപ്പക്കാര്‍ ഗ്രാമത്തിന്റെ വൃത്തി ഉറപ്പാക്കുമെന്നും ധന്‍കര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.