CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 24 Minutes 54 Seconds Ago
Breaking Now

പിതാവ് സ്ഥിരമായി മദ്യപിച്ച് അമ്മയുമായി വഴക്ക്; കുടിനിര്‍ത്താന്‍ എലിവിഷം കഴിച്ച് ഭീഷണിപ്പെടുത്തിയ മകള്‍ മരിച്ചു

പിതാവിന്റെ മദ്യപാനത്തില്‍ മനംനൊന്ത മകള്‍ മദ്യവിരുദ്ധ പ്രകടനങ്ങളില്‍ മുന്നിലായിരുന്നു.

പിതാവ് സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുന്നത് കണ്ട് മടുത്ത പെണ്‍കുട്ടി വിഷം കഴിച്ച് മരിച്ചു. പിതാവിന്റെ മദ്യപാനം നിര്‍ത്താനായി ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എലിവിഷം കഴിച്ചതെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ആന്ദ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് 15 വയസ്സുകാരി ഭാര്‍ഗവി മരിച്ചത്.

സംഭവദിവസം വീട്ടിലേക്ക് പിതാവ് ശ്രീനിവാസ് മദ്യപിച്ച് ലക്കുകെട്ട് എത്തി ഭാര്യ സരസ്വതിയുമായി വഴക്കുണ്ടാക്കി. ഈ വഴക്കില്‍ ഇടപെട്ട പത്താം ക്ലാസുകാരി പിതാവിനോട് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിന്റെ ഭാഗമായി അടുത്തിരുന്ന എലിവിഷത്തിന്റെ കഷ്ണം എടുത്ത് കഴിക്കുകയും ചെയ്തു. അമ്മ ഓടിയെത്തി പാക്കറ്റ് പിടിച്ചുവാങ്ങി. ഇതിന് ശേഷം മകളുടെ വായ്കഴുകിയതോടെ കാര്യങ്ങള്‍ സാധാരണനിലയിലായി. പിറ്റേന്ന് സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിക്ക് വയറുവേദനയും, തലകറക്കവും അനുഭവപ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

പിതാവിന്റെ മദ്യപാനത്തില്‍ മനംനൊന്ത മകള്‍ മദ്യവിരുദ്ധ പ്രകടനങ്ങളില്‍ മുന്നിലായിരുന്നു. നിരവധി തെരുവ് നാടകങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മദ്യവിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച പെണ്‍കുട്ടിയാണ് ഒടുവില്‍ സ്വന്തം പിതാവിനെ തടയാനുള്ള ശ്രമത്തിനിടെ മരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.