CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 58 Seconds Ago
Breaking Now

96 കാരനായി ദിലീപ് കമ്മാരനില്‍ ; വേണ്ടിവന്നത് 5 മണിക്കൂര്‍ നീണ്ട മേക്കപ്പ്

96 വയസ്സുകാരന്‍ കമ്മാരനായി ദിലീപ്. മുരളീ ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണ് മേക്കപ്. എന്‍ ജി റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണ് രൂപമാറ്റത്തിന് പിന്നില്‍. രാവിലെ എട്ടു മണിയ്ക്കുള്ള ഷൂട്ടിങിനായി പുലര്‍ച്ചെ മൂന്നു മണിയ്ക്ക് മേക്കപ്പിടണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ് നിലനില്‍ക്കുകയുള്ളൂ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങാണ് കൊച്ചിയില്‍ നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ആരംഭിച്ച കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ചിത്രം. ഒരാഴ്ചയ്ക്കകം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. 

മുരളി ഗോപി, സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് എന്നിവരാണ് വേഷമിടുന്നത്. ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.