
















ചിലപ്പോള്‍ അങ്ങനെയാണ് ജീവിതം. നാം വിശ്വസിക്കുന്നവര്‍ നമുക്ക് മുന്നില്‍ ഒരു ചോദ്യ ചിഹന്മായി മാറും. നമ്മെ രക്ഷിക്കുമെന്ന് വിശ്വസിച്ചവര്‍ കൈവിടുമ്പോള്‍ ആരോടും പരാതി പറയാന്‍ കഴിയാതെ മരണത്തിലേക്ക് മാത്രം ഉറ്റുനോക്കേണ്ടി വരും. വയറുവേദനയുമായി കെയ്‌ലി ഡോണെല്ലി ജിപിയെ സന്ദര്‍ശിക്കുമ്പോള്‍ തന്റെ അവസ്ഥ കണ്ടെത്തുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷെ ഇതൊന്നും വലിയ കാര്യമല്ലെന്ന ഉറപ്പുനല്‍കി ജിപി ഇവളെ വീട്ടിലേക്ക് മടക്കിയയച്ചു. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നതോടെ മകള്‍ക്ക് കാര്യമായി എന്തോ പ്രശ്‌നമാണെന്ന് അമ്മ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ശരിയുമായിരുന്നു.
13-ാം വയസ്സില്‍ കെയ്‌ലിക്ക് ഒവേറിയന്‍ ക്യാന്‍സറാണ് ബാധിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളില്‍ ഒന്നായി മാറുമ്പോഴേക്കും മരണം ഇങ്ങ് അടുത്തെത്തി കഴിഞ്ഞിരുന്നു. എ&ഇ ഡോക്ടര്‍മാരുടെ അരികില്‍ എത്തിയപ്പോഴാണ് 12 ഇഞ്ച് വലുപ്പത്തിലുള്ള ട്യൂമര്‍ വളര്‍ന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇവിടെ നിന്നും ക്യാന്‍സര്‍ കരളിലേക്കും, സ്പ്ലീനിലേക്കും, ബവലിലേക്കും, പെല്‍വിസിലേക്കും വരെ പടര്‍ന്നിരുന്നു. എ&ഇ ഡോക്ടര്‍മാരുടെ അടുക്കലേക്ക് എത്തിക്കാന്‍ തോന്നിയ അമ്മയുടെ മനസ്സാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. 
മകള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ലങ്കാസ്റ്ററില്‍ നിന്നുമുള്ള അമ്മ ലൊറെയിന്‍. 2016 ജനുവരിയിലാണ് കെയ്‌ലിക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആഴ്ചകളോളം ടോയ്‌ലറ്റില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായെന്ന് അമ്മ ഓര്‍മ്മിക്കുന്നു. ഡോക്ടറുടെ അടുത്തെത്തിയപ്പോള്‍ വയറില്‍ നിന്നും പോകാനുള്ള മരുന്ന് മാത്രമാണ് നല്‍കിയത്. ഇത് മാറ്റം വരുത്തിയില്ല. ഇതോടെ നാല് തവണയാണ് ലൊറെയിന്‍ ഡോക്ടറെ സമീപിച്ചത്. പിന്നീടുള്ള നാലാഴ്ചയ്ക്കിടെ അഞ്ച് തവണ ഫോണിലും ബന്ധപ്പെട്ടു. എന്നാല്‍ മലബന്ധം മൂലമുള്ള പ്രശ്‌നം മാത്രമാണെന്നായിരുന്നു മറുപടി. പരാതി മൂലം ബുദ്ധിമുട്ടിയതോടെ ഡോക്ടര്‍ കെയ്‌ലിയെ മോര്‍കാമ്പിലെ ക്യൂന്‍ വിക്ടോറിയ സെന്ററിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ മലബന്ധത്തിന് സ്‌കാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആശുപത്രി ഇവരെ തിരിച്ചയച്ചു. ഒടുവില്‍ മകളുടെ അവസ്ഥ മോശമാണെന്ന് കണ്ട ലൊറെയിന്‍ കുട്ടിയെ റോയല്‍ ലങ്കാസ്റ്റര്‍ ഇന്‍ഫേര്‍മറിയില്‍ എത്തിച്ചു. ഇവിടെയാണ് കാര്യങ്ങള്‍ തിരിച്ചുവരവ് നടത്തിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് മോര്‍കാമ്പ് ബേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡേവിഡ് വാക്കര്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.