CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 48 Seconds Ago
Breaking Now

ഈ ഹാരി രാജകുമാരനെ സമ്മതിക്കണം; മെഗാന്‍ മാര്‍ക്കിളിനെ കെട്ടുമ്പോള്‍ കണ്ണുനിറച്ച് കാണാന്‍ മുന്‍ കാമുകിമാര്‍ക്ക് ക്ഷണം

മെഗാന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ എംഗിള്‍സണെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല.

പ്രണയം, വിവാഹം, സന്തോഷം ഈയൊരു കണ്‍സപ്റ്റില്‍ വിശ്വസിക്കുമ്പോഴാണ് പല പ്രണയങ്ങളും വിവാഹത്തിലേക്ക് കടക്കുന്നത്. അത്തരമൊരു വിശ്വാസത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ വിവാഹത്തിലേക്ക് ആ ബന്ധങ്ങള്‍ എത്തുകയുമില്ല. ഹാരി രാജകുമാരന് ഈ ലോകത്ത് പ്രണയിക്കാന്‍ ആളെ കിട്ടാത്ത വ്യക്തിയൊന്നുമല്ല. പക്ഷെ അദ്ദേഹം ഒരു രണ്ടാം കെട്ടുകാരിയെയാണ് ജീവിതസഖിയാക്കാന്‍ ഒരുങ്ങുന്നത്.

ആ സുവര്‍ണ്ണനിമിഷം കണ്‍നിറയെ കാണാന്‍ തന്റെ മുന്‍ കാമുകിമാരെ കൂടി ഹാരി ക്ഷണിച്ചിരിക്കുകയാണ്. മെയ് 19-ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ മുന്‍ കാമുകിമാരായ ചെല്‍സി ഡേവി, ക്രെസിഡ ബോണസ് എന്നിവര്‍ അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രണയം വേണ്ടെന്ന് വെച്ചെങ്കിലും ഇരുവരുമായും ഹാരി മികച്ച സൗഹൃദം പുലര്‍ത്തുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് രാജകുമാരന്‍ ഇവരെ വിവാഹത്തിലേക്ക് ക്ഷണിക്കാന്‍ ഇടയാക്കിയതെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. വേര്‍പിരിഞ്ഞതിന്റെ പേരില്‍ മുന്‍ കാമുകിമാര്‍ക്ക് ഒരു ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാന്‍ ഹാരി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏഴ് വര്‍ഷക്കാലമാണ് ഹാരി ഡേവിയെ ഡേറ്റ് ചെയ്തത്. 2011-ല്‍ ഈ പ്രണയം പൊളിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് ക്രെസിഡ ബോണസിനെ കണ്ടുമുട്ടി പ്രണയത്തിലായി.

മുന്‍ കാമുകിമാരെ വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ മെഗാന് എന്ത് തോന്നുമെന്ന ഭയമൊന്നും ഹാരിക്കില്ല. അതൊന്നും മെഗാന്‍ കാര്യമാക്കില്ലെന്നാണ് സുഹൃത്ത് പറയുന്നത്. അതേസമയം മെഗാന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ എംഗിള്‍സണെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.