CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 45 Seconds Ago
Breaking Now

സമരം വിലക്കിയ ഹൈക്കോടതി ഉത്തരവ് തള്ളി നഴ്‌സുമാര്‍ ആറു മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

ജുഡീഷ്യറിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎന്‍എ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം ആറു മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. 457 ആശുപത്രികളിലെ 62000 നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും. സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ചാണ് സമരത്തിന് ഇറങ്ങുന്നത്. വിധി ശരിയായില്ലെന്നും ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങിയെന്ന് സംശയിക്കണമെന്നും നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ആരോപിക്കുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം ഏഴു മാസമായിട്ടും നടപ്പാക്കിയിട്ടില്ലെന്നും നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് കൂട്ട നടപടിയെടുക്കുമ്പോള്‍ സര്‍ക്കാരും തൊഴില്‍ വകുപ്പും നോക്കുകുത്തികളാകുകയാണെന്നും യുഎന്‍എ പ്രസിഡന്റ് ആരോപിച്ചു. ആശുപത്രികളിലെ എല്ലാ മേഖലകളിലേയും നഴ്‌സുമാര്‍ സമരത്തിന്റെ ഭാഗമാകും. നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം കിട്ടിയോ എന്നു പോലും കോടതി ആരാഞ്ഞില്ല. മാനേജ്‌മെന്റിന്റെ വാദം അതേപടി അംഗീകരിക്കുകയായിരുന്നു. നഴ്‌സുമാരുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും സംഘടന ആരോപിക്കുന്നു.

നേരത്തെ നഴ്‌സുമാരുടെ സമരത്തിന് എസ്മ പ്രയോഗിക്കാന്‍ നിര്‍ദ്ദേശിച്ച ജഡ്ജി തന്നെയാണ് ഇന്നലെ സമരം നിരോധിച്ചത്. പല സ്വകാര്യ ആശുപത്രികളുമായും ജഡ്ജിമാര്‍ക്ക് ബന്ധമുണ്ട്. ഇതിന്റെ തെളിവ് പുറത്തുവിടുമെന്നും ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരം പൊളിക്കാന്‍ മാനേജ്‌മെന്റിന് ഒരു ജഡ്ജിയുടെ പിന്‍ബലം ഉണ്ടെന്നും ജാസ്മിന്‍ ഷാ ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.