CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 2 Seconds Ago
Breaking Now

ആറ്റുകാലില്‍ പൊങ്കാലയിട്ട് തിരിച്ചെത്തിയ അമ്മ കണ്ടത് മകളുടെ കത്തികരിഞ്ഞ മൃതദേഹം ; 18 കാരിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനുള്ള കാരണമിത്

വര്‍ക്കലയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശിവപ്രിയ.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കു പോയി വീട്ടിലെത്തിയ അമ്മ കണ്ടത് മകളുടെ കത്തികരിഞ്ഞ മൃതദേഹം. ആറ്റിങ്ങല്‍ ഇളമ്പ അയിലം കാട്ടുചന്ത വിഷ്ണുഭവനില്‍ അജിതയുടെ മകള്‍ ശിവപ്രിയ (18)യുടെ മൃതദേഹമാണ് കത്തികരിഞ്ഞ നിലയില്‍ ഇന്നലെ വൈകീട്ട് കണ്ടത്. അജിത രാവിലെ ആറ്റുകാലില്‍ പൊങ്കാലയിടാന്‍ പോയിരുന്നു. ശിവപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മരണ കാരണം പോലീസ് അന്വേഷിച്ചുവരുന്നു.

വര്‍ക്കലയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശിവപ്രിയ. കോളേജിലെ റാഗിംഗ് സംബന്ധിച്ച് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ശിവ പ്രിയയ്ക്ക് മെമോ നല്‍കിയിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. അമ്മയും സഹോദരനും ആറ്റുകാല്‍ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലും മറ്റ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അമ്മയും സഹോദരനും മൊഴി നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.