CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 18 Seconds Ago
Breaking Now

ഡേക്ടര്‍മാരുടെ പിഴവല്ല ; ആശുപത്രിയിലെത്തിക്കുമ്പോള്‍ മുരുകന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

മുരുകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രവേശിപ്പിക്കാന്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും പറയുന്നു.

മതിയായ ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകനെ ആശുപത്രിയിലെത്തിച്ചത് രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മുരുകന്റെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരുകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രവേശിപ്പിക്കാന്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും പറയുന്നു.

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് ആരോഗ്യവകുപ്പ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.