CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 37 Seconds Ago
Breaking Now

വാട്‌സ്ആപ്പ്, സ്‌കൈപ്പ് വീഡിയോ കോളുകള്‍ ഹാക്ക് ചെയ്യുന്നു; നവദമ്പതികളുടെയും, പ്രണയിനികളുടെയും സ്വകാര്യ വീഡിയോ ചോര്‍ത്തി പോണ്‍ വമ്പന്‍മാര്‍ അശ്ലീല സൈറ്റുകളില്‍ കയറ്റിവിടുന്നു; ജാഗ്രത!!!

വാട്‌സ്ആപ്പ് എന്‍ക്രിപ്റ്റഡ് ഫീച്ചറാണ് നല്‍കുന്നതെങ്കിലും വീഡിയോ കോളിംഗ് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കി.

വാട്‌സ്ആപ്പിലും, സ്‌കൈപ്പിലുമൊക്കെയുള്ള വീഡിയോ കോളിംഗ് സംവിധാനം പ്രയോജനപ്പെടുത്താത്തവര്‍ കുറവാണ്. പ്രത്യേകിച്ച് ഇന്റര്‍നെറ്റ് വ്യാപകമായ ഇക്കാലത്ത് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ഈ വീഡിയോ കോളിംഗ് സംവിധാനം സുരക്ഷിതമല്ലെന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന സൂചന. പോണ്‍ വമ്പന്‍മാര്‍ ഉപയോക്താക്കളുടെ വാട്‌സ്ആപ്പ്, സ്‌കൈപ്പ് വീഡിയോ കോളുകള്‍ ചോര്‍ത്തി അശ്ലീല സൈറ്റുകളില്‍ കടത്തിവിടുന്നതായാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

നവദമ്പതികള്‍, ദൂരത്ത് താമസിക്കുന്ന പ്രണയിനികള്‍ എന്നിവരാണ് ഇത്തരം പോണ്‍ സൈറ്റ് ഓപ്പറേറ്റര്‍മാരുടെ ഹാക്കിംഗിന് ഇരയാകുന്നത്. അശ്ലീല സൈറ്റുകളില്‍ ദൃശ്യങ്ങള്‍ എത്തിയതിന്റെ പേരില്‍ സൈബര്‍ ലോകത്തെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങുന്നതായുള്ള പരാതി ലഭിക്കുന്നതിന്റെ എണ്ണമേറിയതോടെയാണ് സ്വകാര്യ വീഡിയോ കോളിംഗ് സൗകര്യം ഹാക്ക് ചെയ്യപ്പെടുന്നതായി വ്യക്തമാകുന്നത്.

അടുത്തിടെ വിവാഹം കഴിഞ്ഞ ഒരു 25-കാരിയുടെ പരാതി ഇങ്ങനെ: ഭര്‍ത്താവുമായി സ്‌കൈപ്പിലൂടെ സംസാരിച്ച സ്വകാര്യ വീഡിയോ ചാറ്റുകള്‍ അശ്ലീല സൈറ്റുകള്‍ ഹാക്ക് ചെയ്ത് അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി. വീഡിയോകളുടെ യുആര്‍എല്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കി. ദമ്പതികള്‍ ലൈംഗികമായി ഇടപെടുന്ന ദൃശ്യങ്ങളാണ് ചോര്‍ത്തപ്പെടുന്നത്. വാട്‌സ്ആപ്പ് എന്‍ക്രിപ്റ്റഡ് ഫീച്ചറാണ് നല്‍കുന്നതെങ്കിലും വീഡിയോ കോളിംഗ് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കി.

ഹാക്കര്‍മാര്‍ക്ക് വീഡിയോ കോളുകള്‍ നിരീക്ഷിക്കാനും, ചോര്‍ത്താനും സാധിക്കുമെന്നാണ് പ്രശ്‌നമാകുന്നത്. ഐപി അഡ്രസുകള്‍ നിരീക്ഷിച്ചാണ് ഹാക്കര്‍മാര്‍ ലൈവ് വീഡിയോ ചാറ്റിലേക്ക് എത്തുന്നത്. ഇതിന് പുറമെ മൊബൈല്‍ മാല്‍വെയര്‍ ഫിഷിംഗിലൂടെയും ഹാക്കര്‍മാര്‍ സ്വകാര്യ വീഡിയോ റെക്കോര്‍ഡ് ചെയ്ത് അശ്ലീല സൈറ്റുകള്‍ക്ക് വില്‍ക്കുന്നു. വ്യാജ ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി ക്യാമറ, മൈക്ക് എന്നിവ ഹാക്കര്‍മാരുടെ കൈയില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്.

ഇത്തരം സംഭവങ്ങളില്‍ പരാതിപ്പെടുന്നവര്‍ അപമാനം ഭയന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള അപമാനങ്ങള്‍ തുടരുകയും ചെയ്യുന്നതോടെ കാര്യങ്ങള്‍ ഗുരുതരമാകുന്നു. സുരക്ഷിതമല്ലാത്ത വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോഴാണ് ഹാക്കിംഗ് നടക്കുന്നത്. ഏതെങ്കിലും അനാവശ്യ ലിങ്കുകള്‍ക്ക് പിന്നാലെ പോകാതെ ഗൂഗിള്‍ സ്‌റ്റോര്‍ പോലുള്ളവ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ഹാക്കിംഗില്‍ നിന്നും രക്ഷപ്പെടാം. വ്യത്യസ്ത സൈറ്റുകള്‍ക്ക് ശക്തമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കണം.

ഫോണ്‍ സുരക്ഷിതമായി ഉപയോഗിച്ച് ഹാക്കിംഗില്‍ നിന്നും രക്ഷപ്പെട്ടാല്‍ വാട്‌സ്ആപ്പ് വീഡിയോ കോള്‍ ഉപയോഗവും സുരക്ഷിതമായി തുടരും. നിങ്ങളുടെ വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുള്ള വീഡിയോ കോളുകള്‍ നിങ്ങളല്ലാതെ മറ്റാരും കാണില്ലെന്നും സൈബര്‍ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.