CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 18 Seconds Ago
Breaking Now

പുടിന്റെ മറുപണി; 23 യുകെ നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യ; മോസ്‌കോയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്; നടപടി തുടര്‍ന്നാല്‍ തിരിച്ചടിയും പിന്നാലെ

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റ് വീണ്ടും തുറക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറുകയാണ്.

സാലിസ്ബറിയിലെ അക്രമണത്തിന് പിന്നാലെ ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിക്കൊണ്ട് മോസ്‌കോവിന്റെ തിരിച്ചടി. 23 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പകരമായി റഷ്യയിലുള്ള 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കിയാണ് റഷ്യ പകരംവീട്ടിയത്. ബ്രിട്ടീഷ് അംബാസിഡര്‍ ലോറി ബ്രിസ്‌റ്റോവിനെ വിളിച്ചുവരുത്തി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി.

കെമിക്കല്‍ അക്രമണത്തിന് വിധേയമായ സെര്‍ജി സ്‌ക്രിപാലും, മകള്‍ യൂലിയയും ഇപ്പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഇതിന് പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്റെ ആരോപണം. എന്നാല്‍ ഈ അവകാശവാദം റഷ്യ നിഷേധിക്കുകയാണ്. ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടണമെന്നാണ് മോസ്‌കോവിന്റെ ഉത്തരവ്. ഇതിന് പുറമെ റഷ്യയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ അടച്ചുപൂട്ടാനും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബ്രിട്ടീഷ് സംസ്‌കാരം പ്രൊമോട്ട് ചെയ്യാനാണ് ബ്രിട്ടീഷ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റ് വീണ്ടും തുറക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറുക കൂടിയാണ്. സൗഹൃദപരമല്ലാത്ത പെരുമാറ്റം ബ്രിട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ തിരിച്ചടി തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതാണെന്നും അടുത്ത നടപടിയെക്കുറിച്ച് ആലോചിക്കാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ യോഗം ചേരും.




കൂടുതല്‍വാര്‍ത്തകള്‍.