CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 27 Seconds Ago
Breaking Now

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിന്റെ സര്‍വ്വതും നഷ്ടപ്പെട്ടു; കറങ്ങാന്‍ പുറത്തിറങ്ങിയ കുടുംബം തിരിച്ചെത്തുമ്പോള്‍ വീട് കത്തിയമര്‍ന്നു

കുടുംബത്തിന് ആവശ്യമായ നിരവധി സംഭാവനകള്‍ ഇവരെ തേടിയെത്തുന്നുണ്ട്

ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജര്‍ മൂലം സകലതും നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരു കുടുംബം. വെയില്‍സ് ഗ്രാമമായ അബെര്‍ഫാനിലെ കുടുംബത്തെയാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജര്‍ ചതിച്ചത്. ചൊവ്വാഴ്ച വീട്ടില്‍ നിന്നും ലാനയും, ഭര്‍ത്താവ് സ്റ്റുവര്‍ട്ടും ഏഴ് വയസ്സുള്ള അനന്തിരവന്‍ കോളും വീട്ടില്‍ നിന്നും പുറത്ത് പോയപ്പോഴാണ് തീപിടുത്തം ആരംഭിച്ചത്.

മുകള്‍നിലയിലെ ബെഡ്‌റൂമില്‍ വെച്ചിരുന്ന ചാര്‍ജ്ജര്‍ പൊട്ടിത്തെറിച്ചാണ് വീടിന് തീപടര്‍ന്നത്. വീടിന്റെ ഒന്നാംനില പൂര്‍ണ്ണമായും കത്തിയമര്‍ന്നു. താഴത്തെ നില വെള്ളത്തില്‍ മുങ്ങി നാശമാകുകയും ചെയ്തു. വീട് പുനര്‍നിര്‍മ്മിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കുടുംബം പറയുന്നത്. താല്‍ക്കാലികമായി ഗുര്‍ണോസിലേക്ക് മാറിത്താമസിക്കേണ്ട അവസ്ഥയിലാണ്.

വീട്ടില്‍ നിന്നും രാവിലെ 9.30നാണ് ഇവര്‍ പുറത്തേക്ക് ഇറങ്ങിയത്. 9.40ന് പോലീസ് വിളിച്ചാണ് തീപിടുത്തം നടന്നതായി അറിയിക്കുന്നത്. അതേസമയം അപകടം നടക്കുന്ന സമയത്ത് കുടുംബം വീടിന് പുറത്തായിരുന്നുവെന്നതാണ് ഭാഗ്യമായത്. വീട് നഷ്ടപ്പെട്ടതോടെ സമൂഹം ഇവര്‍ക്ക് പിന്തുണ നല്‍കി ഒപ്പമുണ്ട്.

കുടുംബത്തിന് ആവശ്യമായ നിരവധി സംഭാവനകള്‍ ഇവരെ തേടിയെത്തുന്നുണ്ട്. കുക്കര്‍ മുതല്‍ വാഷിംഗ് മെഷീനും, ടിവിയും വരെ സംഭാവനയുടെ കൂട്ടത്തിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.