CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 15 Seconds Ago
Breaking Now

ഇതായിരുന്നല്ലേ അപ്പോള്‍ ഇടതിന്റെ മദ്യനയം ; ഇനി ത്രീ സ്റ്റാര്‍ മാത്രം; കടുത്ത നിബന്ധനകളെല്ലാം ഒഴിവാക്കി

യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ബാര്‍ നഷ്ടമായ 730 ഹോട്ടലുകള്‍ക്കും തുറന്നു പ്രവർത്തിക്കാമെന്നായി

തിരഞ്ഞെടുപ്പിന് മുമ്പ് വരെ മദ്യനയം പ്രഖ്യാപിക്കാതെ ചില ശക്തമായ തീരുമാനമുണ്ടാകുമെന്നറിയിച്ച് അധികാരത്തിലേറി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന തീരുമാനങ്ങളില്‍ വെള്ളം ചേര്‍ത്ത് കടുത്ത നിബന്ധനകളെല്ലാം സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്.

നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നീക്കിയതോടെ ബാര്‍ ലൈസന്‍സിനുള്ള പ്രധാനകടമ്പ ത്രീ സ്റ്റാര്‍ പദവിയായിമാറി. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്ന് 200 മീറ്റര്‍ അകലമെന്നത് മിക്കസ്ഥാപനങ്ങള്‍ക്കും പാലിക്കാനാകും. ത്രീ സ്റ്റാര്‍ നേടിയാല്‍ മറ്റു തടസ്സങ്ങളില്ലാതെ ബാര്‍ തുറക്കാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയവും തുടര്‍ന്നുണ്ടായ ഇളവുകളും അബ്കാരി മേഖലയെ കൈയയച്ച് സഹായിക്കുന്നവയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്തിയ യു.ഡി.എഫ്. നയം ഒഴിവാക്കി ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതിനല്‍കുന്നതായിരുന്നു ആദ്യതീരുമാനം. 2017 ജൂണില്‍ നിലവില്‍വന്ന മദ്യനയത്തിലായിരുന്നു ഇതിന്റെ തുടക്കം. ബാറുകള്‍ക്കുള്ള പുതിയ അപേക്ഷകളും സ്വീകരിച്ചു.

മദ്യശാല തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിവേണ്ടെന്ന വ്യവസ്ഥ പിന്നാലെയെത്തി. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുമായുള്ള ദൂരപരിധി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 200 മീറ്ററില്‍നിന്ന് 50 മീറ്ററായി കുറച്ചു. 

ദേശീയസംസ്ഥാന പാതകളില്‍നിന്ന് 500 മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ ഇളവുനേടാന്‍ വീണ്ടും കോടതിയെ സമീപിച്ചു. ഇതില്‍ നഗരപ്രദേശത്തെ നിര്‍വചിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കിയതോടെ പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള ഗ്രാമങ്ങളെ പട്ടണപ്രദേശമായി നിര്‍വചിച്ച് ഉത്തരവിറക്കി. യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ബാര്‍ നഷ്ടമായ 730 ഹോട്ടലുകള്‍ക്കും തിരിച്ചെത്താനുള്ള വഴിയും ഇതോടെ തെളിഞ്ഞു.

ത്രീ സ്റ്റാര്‍ ലൈസന്‍സിനുവേണ്ടിയുള്ള 140 അപേക്ഷകള്‍ ഇപ്പോള്‍ വിനോദസഞ്ചാരവകുപ്പിന്റെ പരിഗണനയിലുണ്ട്. പ്രത്യേകസമിതിയുടെ പരിശോധന കഴിഞ്ഞാലുടന്‍ ഇവര്‍ക്ക് അംഗീകാരം നല്‍കും. ബാര്‍ ലൈസന്‍സും ലഭിക്കും. ഒരുവര്‍ഷവും പത്തുമാസവും പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ഇതുവരെ 282 ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കിയിട്ടുണ്ട്.ഇത്ര ഉദാര സമീപനം ബാറുടമകളോട് കാണിക്കുന്ന സര്‍ക്കാര്‍ നടപടി ഏവരേയും ഞെട്ടിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.