CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 59 Seconds Ago
Breaking Now

സൗത്ത് വെസ്റ്റിനെ മഞ്ഞില്‍ മുക്കിയ മിനി ബീസ്റ്റിനെ ഭയന്ന് നൂറോളം സ്‌കൂളുകള്‍ അടച്ചിടും; കാറ്റ് കനക്കുന്നതോടെ വൈദ്യുതിബന്ധവും തകരും; റോഡുകള്‍ അടഞ്ഞുകിടക്കുന്നു; യാത്ര തുടങ്ങും മുന്‍പ് അന്വേഷിച്ചിട്ട് ഇറങ്ങാം!

റോഡുകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണെന്ന് ഡിവോണ്‍ കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ്

യുകെയിലെ വിവിധ ഭാഗങ്ങളില്‍ ആശങ്ക പരത്തി വീശിയടിക്കുന്ന മിനി ബീസ്റ്റിനെ ഭയന്ന് ബ്രിട്ടനിലെ നൂറുകണക്കിന് സ്‌കൂളുകള്‍ അടിച്ചിടും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടാണ് ബീസ്റ്റിന്റെ രോഷം ശരിയായി അറിയുന്നത്. ഇവിടെ ജീവന് ഭീഷണിയുള്ള ആംബര്‍ മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുമുണ്ട്. നേരം പുലരുന്നതോടെ തണുപ്പ് കുറച്ചുകൂടി മാന്യനാകുമെങ്കിലും കാലാവസ്ഥ മെച്ചപ്പെടാന്‍ ഇനിയും കാത്തിരിക്കണമെന്ന് തന്നെയാണ് മെറ്റ് ഓഫീസ് നല്‍കുന്ന വിവരം. 

ഡിവോണിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ അടച്ചിടുന്നത്. വെയില്‍സിലെ ബ്ലാനോ ഗ്വെന്റിലെ എല്ലാ സ്‌കൂളുകളും അടഞ്ഞുകിടക്കും. ഒപ്പം വെയില്‍സിലെ പോവിസിലെ ഏതാനിം സ്‌കൂളുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ല. സൗത്ത് വെസ്റ്റിലെ റോഡുകളില്‍ സഞ്ചരിക്കാന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഹൈവേസ് ഇംഗ്ലണ്ട് മോട്ടോറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മഞ്ഞുമൂലം കാലാവസ്ഥ മോശമാണ്, റോഡുകള്‍ തുറന്ന് കിടക്കാനുള്ള യത്‌നത്തിലാണ് കോണ്‍ട്രാക്ടര്‍മാര്‍, എന്നിരുന്നാലും യാത്ര ആരംഭിക്കും മുന്‍പ് ഇതേക്കുറിച്ച് സ്ഥിരീകരിച്ച ശേഷം ഇറങ്ങുന്നതാണ് ബുദ്ധിയെന്നും അധികൃതര്‍ വ്യക്തമാക്കി. 

റോഡുകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണെന്ന് ഡിവോണ്‍ കൗണ്ടി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശത്തെ ട്രെയിന്‍ സര്‍വ്വീസുകളെയും ഇത് സാരമായി ബാധിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ താപനില -10ലേക്ക് താഴുമെന്നാണ് വിവപം. കൂടാതെ 15 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. പോലീസ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സദാസമയം രംഗത്തുണ്ടെന്ന് ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് വ്യക്തമാക്കി. രാവിലെ യാത്രയ്ക്കിറങ്ങുന്നവര്‍ക്ക് സാഹചര്യങ്ങള്‍ ദുഷ്‌കരമാകും. അധിക സമയം വേണ്ടിവരും എന്നത് മുന്നില്‍ കണ്ട് വേണം യാത്ര ചെയ്യാനെന്നും സേന ഓര്‍മ്മിപ്പിച്ചു. 

ഹീത്രൂവില്‍ നിന്നുമുള്ള വിമാന റദ്ദാക്കലുകള്‍ തുടരുകയാണ്. വാഷിംഗ്ടണിലേക്കുള്ള നാല് വിമാനങ്ങളുടെ യാത്രയാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഐസ് മൂലം വിമാനയാത്രകള്‍ വൈകി മാത്രമാണ് നടക്കുന്നത്. വിമാനയാത്രക്ക് ഇറങ്ങുമ്പോള്‍ കമ്പനിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം ഇറങ്ങാനാണ് നിര്‍ദ്ദേശം. 




കൂടുതല്‍വാര്‍ത്തകള്‍.