സ്ത്രീകള്‍ എവിടെ വെച്ച് വേണമെങ്കിലും പീഡിപ്പിക്കപ്പെടാമെന്നതാണ് അവസ്ഥ. വീട്ടില്‍ പോലും സുരക്ഷിതയല്ലാത്ത ഇവര്‍ തൊഴിലിടങ്ങളിലും കൈയേറ്റങ്ങള്‍ക്ക് ഇരകളാകുന്നു. സ്ത്രീകളെ സംരക്ഷിക്കാനും വേട്ടക്കാരെ ശിക്ഷിക്കാനും വിവിധ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് യാതൊരു കുറവും നേരിടുന്നില്ല. ഒരു എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസാണ് ഒടുവിലാണ് തൊഴിലിടത്ത് വെച്ച് പീഡനത്തിന് ഇരയായത്.
അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനയാത്രക്ക് ഇടെയായിരുന്നു താന്‍ അപമാനിക്കപ്പെട്ടതെന്ന് ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. വിമാനത്തില്‍ വെച്ച് പൈലറ്റാണ് യുവതിക്ക് നേരെ അതിക്രമം നടത്തിയത്. ഇതോടെ എയര്‍ ഹോസ്റ്റസും, പൈലറ്റും തമ്മില്‍ വാഗ്വാദം നടന്നതായി പോലീസ് വ്യക്തമാക്കി. മുംബൈയില്‍ വിമാനം എത്തിയതോടെ ഇവര്‍ സഹര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൈലറ്റിനെതിരെ സെക്ഷന്‍ 654 പ്രകാരം ഒരു സ്ത്രീയുടെ മാന്യതയെ ഹനിക്കുന്ന തരത്തില്‍ അക്രമിക്കുന്ന ക്രിമിനല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
എയര്‍ ഇന്ത്യയുടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ഒരുക്കമല്ല. നേരത്തെ വിമാനയാത്രകളില്‍ യാത്രക്കാരികള്‍ പീഡനത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ജീവനക്കാരി തന്നെ ഈ അവസ്ഥ നേരിടുന്നത് ഞെട്ടിക്കുന്നതാണ്.