താന്‍ പ്രധാനമന്ത്രിയോടല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പയോടാണ് മത്സരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യ സംവാദത്തിന് യെദ്യൂരപ്പയേയും മോദിയേയും താന്‍ വെല്ലുവിളിക്കുന്നതായും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി തനിക്കെതിരെ നടത്തിയ പ്രസ്താവനകളും സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളഉം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ശുദ്ധ മണ്ടത്തരങ്ങള്‍ ആയിരുന്നുവെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
കൈക്കൂലി സര്‍ക്കാരെന്നാണ് സിദ്ധരാമയ്യയുടെ സര്‍ക്കാരിനെ മോദി പരിഹസിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരില്‍ മോദി വ്യക്തിഹത്യ നടത്തുകയാണെന്നും സ്വന്തം പദവിയ്ക്ക് ചേരാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബിജെപിയില്‍ പ്രതിഛായയുള്ള നേതാക്കളുടെ അഭാവം മൂലമാണ് പ്രചാരണങ്ങള്‍ക്കായി മോദി ഇറങ്ങിയത്. പ്രധാനമന്ത്രിയില്‍ നിന്ന് മാന്യമായ ഭാഷയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ സാധാരണക്കാരുടെ ഭാഷയ്ക്ക് പകരം ബിജെപിയുടെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു. തന്റെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളേയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും മോദിയേയും യെദ്യൂരപ്പയേയും സംവാദത്തിന് ക്ഷണിക്കുന്ന പരസ്യം പത്രങ്ങളില്‍ വന്നിരുന്നു.