CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 43 Seconds Ago
Breaking Now

തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിലെ അമ്മയും മകനും വലിയ വില നല്‍കേണ്ടിവരുമെന്ന് മോദി

സോണിയയുടേയും രാഹുലിന്റെയും പേര് പ്രത്യക്ഷമായി പറയുന്നത് ഒഴിവാക്കിയായിരുന്നു മോദിയുടെ പ്രസംഗം.

തിരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ തനിക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിപരമായി കടന്നാക്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിക്കുമെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ച് മോദി. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിലെ അമ്മയും അവരുടെ മകനും വലിയ വിലനല്‍കേണ്ടി വരുമെന്നാണ് മോദി പൊതുവേദിയില്‍ വെല്ലുവിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹുബ്ലിയില്‍ നടന്ന റാലിക്കിടയിലാണ് മോദി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായി രംഗത്തുവന്നത്.

സോണിയയുടേയും രാഹുലിന്റെയും പേര് പ്രത്യക്ഷമായി പറയുന്നത് ഒഴിവാക്കിയായിരുന്നു മോദിയുടെ പ്രസംഗം. ഹുബ്ലിയില്‍ നിന്നുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരോട് ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്. യെദ്യൂരപ്പയ്‌ക്കെതിരെ ഉയര്‍ന്ന ആഴിമതി ആരോപണങ്ങളില്‍ അദ്ദേഹം കോടതി നടപടികള്‍ നേരിട്ട് പുറത്തുവന്നയാളാണെന്നും മോദി വ്യക്തമാക്കി.

ഞാന്‍ പരിധിവിട്ട് സംസാരിക്കുന്ന ആളല്ല, പക്ഷേ എന്തിനാണ് കോണ്‍ഗ്രസിലെ അമ്മക്കും മകനുമെതിരെ എഫ്.ഐ ആര്‍ ചുമത്തിയതെന്ന് വ്യക്തമാക്കണം. കോടതിയില്‍ നിന്ന് നിങ്ങള്‍ ജാമ്യം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും മോദി പറഞ്ഞു. 5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു.

വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസ് ഉന്നയിച്ചുകൊണ്ടാണ് മോദി പ്രചരണവേദിയില്‍ സോണിയക്കും രാഹുലിനുമെതിരെ തുറന്ന പോരിന് വന്നത്. സാമ്പത്തിക ക്രമക്കേട് നടത്തി കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തുനടക്കുന്നവരാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും  മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ജാഗ്രതയോടെ കേട്ടാല്‍ നന്ന്. ഇത് മോദിയാണെന്ന് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.