ജനങ്ങളെ ഞെട്ടിച്ച് കൊണ്ട് ബര്‍മിംഗ്ഹാമില്‍ തെരുവുയുദ്ധം. ചുറ്റികയും, ക്രിക്കറ്റ് ബാറ്റുകളുമായി തെരുവിലിറങ്ങിയ തെമ്മാടിക്കൂട്ടം പരസ്പരം പോരാടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു മെഴ്‌സിഡസ് സംഘം അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഒരു സംഘം ഓടിച്ചിട്ട് മര്‍ദ്ദിച്ച യുവാവിന്റെ തലയില്‍ നിന്നും ചോര ഒലിച്ചു. ബര്‍മിംഗ്ഹാമിലെ കാബുല്‍ ദര്‍ബാര്‍ ടേക്ക്എവേയ്ക്ക് പുറത്ത് വെച്ചായിരുന്നു സംഘര്‍ഷം. ഇതിന് ശേഷമാണ് മെഴ്‌സിഡസിന്റെ ബോണറ്റില്‍ ഒരാള്‍ ചാടി. പിന്നീട് കാറിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.
ഭയന്ന് പോയ ആളുകള്‍ റെസ്റ്റൊറന്റില്‍ അഭയം തേടി. അക്രമം തടയാന്‍ ശ്രമിച്ചവരെയും സംഘം ഭയപ്പെടുത്തി ഓടിച്ചു. ഒരു യുവാവിനെ അടിച്ചുവീഴ്ത്തിയ സംഘം രണ്ട് കാറുകളില്‍ രക്ഷപ്പെട്ടു. ബെന്‍സ് കാര്‍ പൂര്‍ണ്ണമായും ബോഡി അടിച്ച് തകര്‍ത്ത നിലയിലാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കി. 23 വയസ്സുള്ള യുവാവിനെ ആശുപത്രിയില്‍ പരുക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ട്.