CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 41 Seconds Ago
Breaking Now

തൊഴില്‍ഭാരത്തിന് കുറവില്ല, ഒരു ഇടവേള പോലുമില്ല; ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ സമയമില്ലാത്ത എന്‍എച്ച്എസ് നഴ്‌സുമാര്‍ അഭയം തേടുന്നത് മദ്യത്തിലും ആത്മഹത്യയിലും; ആരുണ്ട് ഇതൊക്കെ കാണാനും, കേള്‍ക്കാനും?

നഴ്‌സിംഗ് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ അവസ്ഥ

ജോലി ചെയ്യാം, അതിന് അനുയോജ്യമായ ശമ്പളമെങ്കിലും ലഭിക്കുമെന്ന ആശ്വാസമുണ്ടെങ്കില്‍! പക്ഷെ എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ അവസ്ഥ ഇതൊന്നുമല്ല. തൊഴില്‍ഭാരം ദിവസം തോറും വര്‍ദ്ധിച്ച് വരികയും അതിന് അനുയോജ്യമായ വേതനം ലഭിക്കാതെ വരികയും ചെയ്യുന്ന ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. സമ്മര്‍ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ മദ്യത്തിലും, ചിലര്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോകുന്നതായുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 

സര്‍വ്വെയില്‍ പങ്കെടുത്ത നഴ്‌സുമാര്‍ തങ്ങള്‍ നേരിടുന്ന കഠിനമായ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെച്ചത്. 75 ശതമാനം പേര്‍ക്കും ജോലിക്കിടയില്‍ ഒരു ചെറിയ ഇടവേള പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. അഞ്ചില്‍ മൂന്ന് പേര്‍ക്കും ഷിഫ്റ്റിനിടെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കപ്പെടുന്നു. ഇടവേളകള്‍ ലഭിക്കാത്തതും, അമിതമായ ജോലി ഭാരവും, വിശപ്പും, നിര്‍ജ്ജലീകരണവും വരെ നേരിട്ടാണ് ഷിഫ്റ്റുകള്‍ ചെയ്യുന്നതെന്നാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

വെള്ളം കുടിക്കാന്‍ സമയം കിട്ടാത്തതിനാല്‍ കിഡ്‌നി സ്റ്റോണ്‍ മുതല്‍ മാനസികമായി തളരുന്നതും, ആത്മഹത്യ ചിന്തകള്‍ വരെ നഴ്‌സുമാരെ പിടികൂടുകയാണ്. രാജ്യത്തെ ആശുപത്രികളില്‍ നേരിടുന്ന ആശങ്കാജനകമായ അവസ്ഥയിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നാഷണല്‍ ഓഫീസര്‍ കിം സണ്‍ലി വ്യക്തമാക്കി. ഇടവേള ലഭിക്കില്ലെന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. അടിയന്തരസാഹചര്യങ്ങളില്‍ ഇടവേള ഇല്ലെങ്കില്‍ സമാധാനിക്കാം, എന്നാല്‍ നോര്‍മല്‍ ഡ്യൂട്ടിയിലും ഇതാണ് അവസ്ഥയെങ്കിലും നഴ്‌സുമാര്‍ പൊട്ടിത്തെറിക്കാന്‍ അധികം സമയം വേണ്ട, സണ്‍ലി ഓര്‍മ്മിപ്പിച്ചു. 

നഴ്‌സിംഗ് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ അവസ്ഥ. വര്‍ഷത്തില്‍ 10ല്‍ ഒരാള്‍ വീതം പ്രൊഫഷന്‍ തന്നെ ഉപേക്ഷിച്ച് പോകുന്നുണ്ട്. വെള്ളം കുടിക്കാന്‍ പോലും പറ്റുന്നില്ലെന്ന നഴ്‌സുമാരുടെ ആരോപണം ആര്‍സിഎന്‍ ചര്‍ച്ചയ്‌ക്കെടുക്കും. 




കൂടുതല്‍വാര്‍ത്തകള്‍.