CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 31 Seconds Ago
Breaking Now

ശ്രീശാന്ത് കേസില്‍ വിധി ഉടന്‍ വേണമെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച അപ്പീലില്‍ ജൂലൈയ്ക്കുള്ളില്‍ അന്തിമവിധി പ്രസ്താവിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബിസിസിഐ വിധിച്ച ആജീവനാന്ത വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീശാന്ത് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിക്കറ്റ് കളിക്കാനുള്ള താരത്തിന്റെ ആശങ്ക മനസ്സിലാക്കുന്നതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നയിക്കുന്ന ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ വാതുവെപ്പ് കേസില്‍ കളിക്കാരെ വെറുതെവിട്ട വിധിക്കെതിരെ ഡല്‍ഹി പോലീസിന്റെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി പരിഗണനയിലാണ്. അപ്പീലില്‍ വിധി വരുന്നത് വരെ കാത്തിരിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും താരം അപേക്ഷിക്കുന്നു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ഈ മലയാളി താരത്തിനെതിരെ പകപോക്കല്‍ തുടരുകയാണ്. ഒരിടത്തും ശ്രീശാന്തിനെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് കേരള ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നേടിയെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.