CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 11 Seconds Ago
Breaking Now

ഇന്ത്യന്‍ വംശജ മിഡില്‍സ്ബറോയിലെ വീട്ടില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍; പോലീസ് പാഞ്ഞെത്തിയെങ്കിലും രക്ഷിക്കാനായില്ല; കൊലപാതകിയെ തേടി പോലീസ്; കൊല്ലപ്പെട്ടത് ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തിവരുന്ന ജെസീക്ക പട്ടേല്‍

പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല

യുകെയില്‍ ഇന്ത്യക്കാരെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു കൊലപാതകം കൂടി. ഇന്ത്യക്കാരിയായ ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പ്രതിയാക്കിയ കേസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. ഇതിന് പിന്നാലെ മിഡില്‍സ്ബറോയിലെ ലിന്ത്രോപ്പിലുള്ള വലിയ വിക്ടോറിയന്‍ ഭവനത്തിലാണ് 34 വയസ്സുള്ള ജെസീക്ക പട്ടേലിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. തിങ്കളാഴ്ച രാത്രി 8.20ഓടെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തുന്ന ഇവരുടെ കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

ലീഡ്‌സില്‍ നിന്നുമുള്ള ജെസീക്ക അടുത്ത ഇടെയാണ് റോമന്‍ റോഡ് ഫാര്‍മസി നടത്തുന്നതിനാല്‍ ഇവിടേക്ക് താമസം മാറുന്നത്. ഭര്‍ത്താവ് മിതേഷ് പട്ടേലിനൊപ്പമാണ് ഈ ഫാര്‍മസി ബിസിനസ്സ്. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായാണിതെന്നാണ് അവകാശവാദം. പോലീസ് ഏറ്റെടുത്ത വസതിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കാവലുണ്ട്. 

ഒരു സ്ത്രീയെ അവരുടെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയതായി ക്ലീവ്‌ലാന്‍ഡ് പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് താരിഖ് അലി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസ് സംഘം പരിശ്രമിച്ച് വരികയാണ്. സംഭവം പ്രദേശത്തെ ആളുകളില്‍ ആശങ്ക വിതച്ചിട്ടുള്ളതായി പോലീസ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ തന്നെ ഇത് പുറത്തുവിടും, പ്രദേശത്ത് പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിക്കും, താരിഖ് അലി വ്യക്തമാക്കി. കെമിസ്റ്റുകളായ ഇന്ത്യന്‍ ദമ്പതികള്‍ വളരെ ശാന്തമായാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. 

യാത്രക്കാര്‍ സ്ഥിരമായുള്ള റൂട്ടാണ് ദി അവെന്യൂ. ഇവിടെ ജംഗ്ഷനുകളായ ക്രെസന്റിനും, ലങ്കാസ്റ്റര്‍ റോഡിനും ഇടയില്‍ സംശയത്തക്കതായ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ പോലീസിനെ ബന്ധപ്പെടണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.