CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 8 Minutes 53 Seconds Ago
Breaking Now

ആക്ഷന്‍ ഒറിജിനലായി; നടി സഹതാരങ്ങളെ ശരിയ്ക്ക് തല്ലി !!

ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒറിജിനാലിറ്റി ലഭിക്കാനായി ശരിക്കും തല്ലിയ കഥകള്‍ നമ്മള്‍ മുന്‍പും കേട്ടിട്ടുണ്ട്. എന്നാല്‍ റേസ് 3യില്‍ അഭിനയിത്ത ഒരു നായികയാണ് ആക്ഷന്‍ രംഗങ്ങളില്‍ മറ്റ് താരങ്ങളെ യഥാര്‍ത്ഥത്തില്‍ തല്ലിപ്പോയത്. സല്‍മാന്‍ ഖാനും, അനില്‍ കപൂറും, ജാക്വിലിന്‍ ഫെര്‍ണാണ്ടസും അണിനിരക്കുന്ന റേസ് 3യില്‍ അവിചാരിതമായി എത്തപ്പെട്ട ഡെയ്‌സി ഷായാണ് ഈ കടുംകൈ കാണിച്ചത്. 

ആക്ഷന്‍ ചിത്രമായ റേസ് 3യില്‍ ആദ്യമായി ഫൈറ്റ് സീന്‍ ചെയ്യേണ്ടി വന്നപ്പോഴാണ് സഹതാരങ്ങള്‍ക്കും, സ്റ്റണ്ട് താരങ്ങളെയും അടിച്ച് പോയതെന്ന് ഡെയ്‌സി വ്യക്തമാക്കി. ഫൈറ്റ് ചെയ്യുമ്പോള്‍ മറുവശത്തുള്ള ആളെ അടിക്കാതെ കാഴ്ചക്കാര്‍ക്ക് ആ ഫീല്‍ നല്‍കുന്നതാണ് കഴിവ്. എന്നാല്‍ തനിക്ക് പലപ്പോഴും അബദ്ധം പറ്റിയെന്നും സഹതാരങ്ങളെ അടിച്ചെന്നുമാണ് ഡെയ്‌സി വ്യക്തമാക്കുന്നത്. 

ആക്ഷന്‍ മാസ്റ്റേഴ്‌സ് ഇതൊക്കെ സാധാരണമാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചതോടെയാണ് ആശ്വാസമായതെന്ന് ഡെയ്‌സി ഷാ പറഞ്ഞു. റേസിന്റെ ആദ്യ രണ്ട് പതിപ്പുകള്‍ ഹിറ്റായതിനാല്‍ മൂന്നാം ഭാഗവും രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് ഡെയ്‌സി. ഇതുവഴി തന്റെയും ശുക്രദശ തെളിയുമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.