CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 15 Minutes 30 Seconds Ago
Breaking Now

ഇന്നാണ് ആ കല്ല്യാണം; രാജ്യം കാത്തിരുന്ന ഹാരി-മെഗാന്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി; അതിഥികള്‍ രാവിലെ 9 മുതല്‍ വിന്‍ഡ്‌സറില്‍ എത്തിത്തുടങ്ങും; മെഗാന്‍ ഹാരിയെ 'അനുസരിക്കില്ല'!

യുഎസിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് മേധാവി മോസ്റ്റ് റവ. മൈക്കിള്‍ കറിയാണ് വിവാഹത്തിനുള്ള പ്രഭാഷണം നടത്തുക

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹാരി രാജകുമാരന്‍ ഇന്ന് മെഗാന്‍ മാര്‍ക്കിളിനെ മിന്നുകെട്ടും. വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങളില്‍ പുതിയ തലമുറയ്ക്ക് അനുയോജ്യമായ വിവാഹ വാഗ്ദാനങ്ങളാണ് പ്രഖ്യാപിക്കുക. ഹാരി രാജകുമാരനെ അനുസരിച്ച് കൊള്ളാമെന്ന് മെഗാന്‍ ചടങ്ങില്‍ സത്യം ചെയ്ത് നല്‍കില്ല. 2011ല്‍ വില്ല്യം രാജകുമാരന്റെ വിവാഹത്തില്‍ കെയ്റ്റും, 1981ല്‍ ഡയാനയും ഇത്തരമൊരു വാഗ്ദാനം ഉറപ്പുനല്‍കിയിരുന്നില്ല. 

യുഎസിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് മേധാവി മോസ്റ്റ് റവ. മൈക്കിള്‍ കറിയാണ് വിവാഹത്തിനുള്ള പ്രഭാഷണം നടത്തുക. മെഗാന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ അനാരോഗ്യം മൂലം വിട്ടുനില്‍ക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ പേര് ഓര്‍ഡര്‍ ഓഫ് സര്‍വ്വീസില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നല്ലതിലും, ചീത്തയിലും, പണമുള്ളപ്പോഴും, ദാരിദ്ര്യത്തിലും, രോഗത്തിലും, ആരോഗ്യത്തിലും, സ്‌നേഹത്തോടെ മരണം വേര്‍പ്പെടുത്തും വരെ ഒപ്പമുണ്ടാകുമെന്നാണ് രാജകുമാരനും, അമേരിക്കന്‍ അഭിനേത്രിയും പ്രതിജ്ഞ ചെയ്യുക. 

ബ്രിട്ടന്‍ കാത്തിരുന്ന ആഘോഷത്തിന്റെ വിശദാംശങ്ങള്‍ ഇവയാണ്:

രാവിലെ 9 മണിക്ക്: പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട 3640 അംഗങ്ങള്‍ വിന്‍ഡ്‌സറിലേക്ക് എത്തിത്തുടങ്ങും. സമൂഹത്തിനായി പ്രവര്‍ത്തിച്ചവരും, സ്‌കൂള്‍ കുട്ടികളും, ഹാരിയുടെ ചാരിറ്റിയില്‍ നിന്നുള്ളവരും ഉള്‍പ്പെടും. 

9.30-11 മണി വരെ: വിവാഹ അതിഥികളില്‍ സെന്റ്. ജോര്‍ജ്ജ് ചാപ്പലില്‍ എത്തും. 

11.20- 11.45: ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ രാജകുടുംബം വേദിയിലെത്തും. മെഗാന്റെ അമ്മ ഡോറിയ റാഗ്ലാന്‍ഡും ഇവര്‍ക്കൊപ്പമുണ്ടാകും. 

11.45: ഹാരിയുടെ ബെസ്റ്റ് മാന്‍ ജ്യേഷ്ഠന്‍ വില്ല്യം രാജകുമാരന്‍ വിന്‍ഡ്‌സര്‍ കാസിലിലേക്ക് നടന്നെത്തും. 

11.55-11.59: പ്രോട്ടോക്കോള്‍ പ്രകാരം രാജകുടുംബത്തില്‍ നിന്നും അവസാനമെത്തുന്ന വ്യക്തിയായി രാജ്ഞി വേദിയിലേക്ക്. 

11.59: രാജ്ഞിയുടെ ഒരു കാറില്‍ നിന്നും മെഗാന്‍ പുറത്തുവരും, വേദിയിലേക്ക്. 

ഉച്ചയ്ക്ക് 12: സര്‍വ്വീസ് ആരംഭിക്കും. വിവാഹവസ്ത്രം അണിഞ്ഞെത്തുന്ന മെഗാനെ ഹാരി കാണും. 

1 മണിക്ക്: കാസിലിലെ വെസ്റ്റ് സ്റ്റെപ്‌സിലൂടെ നവവധൂവരന്‍മാര്‍ പുറത്തേക്ക്. 

1.05: 25 മിനിറ്റ് നഗരം ചുറ്റല്‍ ആരംഭിക്കും. 

1.30- 3.30: ആദ്യത്തെ വെഡ്ഡിംഗ് റിസപ്ഷന്‍

7 മണിക്ക്: ചാള്‍സ് രാജകുമാരന്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ റിസപ്ഷന്‍. 




കൂടുതല്‍വാര്‍ത്തകള്‍.