പഠനത്തില്‍ ശ്രദ്ധിച്ച് നടന്നത് മൂലം കാമുകനെ കിട്ടാതെ പോയ പെണ്‍കുട്ടി കന്യകാത്വം ലേലത്തിന് വെയ്ക്കുന്നു. തനിക്ക് പറ്റിയൊരു കാമുകനെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാതെ വന്നതോടെ 19 വയസ്സുകാരി ആലിസ് ഹെയ്സണ്‍ ലേലം വിളിക്കുന്നത്. സ്പെയിന് സ്വദേശിയായ ആലിസ് ലാറ്റിന്‍ അമേരിക്കയില്‍ എവിടെയോ ആണ് ഇപ്പോള്‍ താമസിക്കുന്നത്.
സ്വന്തമായി ഒരു വെബ്സൈറ്റ് ആരംഭിച്ചാണ് ഈ വിദ്യാര്‍ത്ഥിനി കച്ചവടം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. താല്പര്യമുള്ളവര്ക്ക് ലേലത്തില്‍ പങ്കെടുക്കാം അല്ലെങ്കില്‍ 1 മില്ല്യണ്‍ യൂറോ നല്കി കച്ചവടം ഉറപ്പിക്കാം. തനിക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് പരിചയമില്ലാത്തതിനാല്‍ ഈ തീരുമാനം മികച്ചതാണെന്ന് പെണ്‍കുട്ടി പറയുന്നു, തന്റെ ലൈംഗികത ഒന്ന് എക്സ്പ്ലോര്‍ ചെയ്യാനാണത്രേ ഉദ്ദേശം.
പരിചയസമ്പത്തുള്ള ഒരു പുരുഷന് മാത്രമാണ് തനിക്ക് പഠിക്കാനുള്ള അവസരം നല്കാന് സാധിക്കുക. പണം ഒരു വലിയ ആകര്‍ഷണം ആണെങ്കിലും ഇത് മാത്രമല്ല തന്റെ ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുടുംബത്തില്‍ ചിലര്‍ക്ക് കടങ്ങളുണ്ട്. പണം കിട്ടിയാല്‍ ഇവരെ സഹായിക്കാം. മോഡല്‍ കൂടിയായ ആലിസിന് വിദേശത്ത് പോയി പഠിക്കാനുള്ള ചെലവും ഇതുവഴി സംഘടിപ്പിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്.
പഠിക്കുമ്പോഴൊന്നും ആണ്‍കുട്ടികളെ തിരിഞ്ഞ് പോലും നോക്കിയിരുന്നില്ല. ഇനിയിപ്പോള്‍ ശരീരം വിറ്റ് കാശ് വില്‍ക്കുകയാണ് ഉദ്ദേശം.