നഗരങ്ങള്‍ അടിസ്ഥാനമാക്കി 100 പന്ത് ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട്. സംഗതി വിവാദമായതോടെ ഇതിഹാസ താരം ഇയാന്‍ ബോതം പിന്തുണ അറിയിച്ച് രംഗത്തെത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗും, ഓസ്‌ട്രേലിയയുടെ ബിഗ് ബാഷും പോലെ 100 പന്ത് ടൂര്‍ണമെന്റ് വിജയിക്കുമെന്നാണ് മുന്‍ ഓള്‍ റൗണ്ടര്‍ വിശ്വസിക്കുന്നത്. ഇംഗ്ലണ്ട് & വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സാണ് ഈ ഫോര്‍മാറ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
എന്നാല്‍ ഇംഗ്ലണ്ടിലെ തന്നെ പല താരങ്ങളും 100 പന്ത് ടൂര്‍ണമെന്റിന് എതിരാണ്. നിലവില്‍ ഇംഗ്ലണ്ടിലുള്ള ടി20 ബ്ലാസ്റ്റ് വിജയിപ്പിക്കാനാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് മുന്‍ ക്യാപ്റ്റന്‍ പോള്‍ കോളിംഗ്‌വുഡ് വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റ് ഫ്രാഞ്ചൈസി ലീഗുകളുമായി മത്സരിക്കാന്‍ പുതിയ ഫോര്‍മാറ്റിന് സാധിക്കുമെന്നാണ് ഇയാന്‍ ബോതം കരുതുന്നത്.
ഐപിഎല്ലിനോട് മത്സരിക്കാന്‍ ഇംഗ്ലണ്ടില്‍ ഒരു ടൂര്‍ണമെന്റ് ആവശ്യമാണെന്ന് ബോതം വ്യക്തമാക്കി. ഇത് ആരംഭിക്കുന്നതില്‍ നമ്മള്‍ വൈകിപ്പോകരുത്, ഇതിഹാസ താരം പറയുന്നു.