CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 44 Seconds Ago
Breaking Now

ഇത്രയൊക്കെ നാണംകെടുത്തി, ഇനി മകളെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്; സുന്ദരിയായ തന്റെ കുഞ്ഞിനെതിരെ ഒറ്റ വാക്ക് ഉച്ചരിക്കരുതെന്ന് ബന്ധുക്കള്‍ക്ക് തോമസ് മാര്‍ക്കിളിന്റെ താക്കീത്

സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ മകള്‍ക്കൊപ്പം എത്താന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും തോമസ് മാര്‍ക്കിള്‍

രാജകുടുംബത്തിലേക്ക് മെഗാന്‍ മാര്‍ക്കിള്‍ ചുവടുവെച്ച് കയറിക്കഴിഞ്ഞു. വിവാഹത്തിന് മുന്‍പ് വരെ മാര്‍ക്കിള്‍ കുടുംബാംഗങ്ങള്‍ മെഗാനെ നാറ്റിക്കാനുള്ള പരമാവധി കാര്യങ്ങള്‍ ചെയ്തു. മെഗാന്‍ ഹാരിയുടെ ജീവിതത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പരമാവധി പണം കൈക്കലാക്കാന്‍ മാധ്യമങ്ങളുമായി ചേര്‍ന്നാണ് ഇവര്‍ നാറ്റിക്കല്‍ പരിപാടി നടത്തിയത്. ഒടുവില്‍ പിതാവ് തോമസ് മാര്‍ക്കിള്‍ തന്നെ പാപ്പരാസികള്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോയെടുത്തെന്ന് വ്യക്തമാക്കിയതോടെ നാണക്കേട് ഉച്ചസ്ഥായിലെത്തി. എന്തായാലും വിവാഹം പൂര്‍ത്തിയായ സ്ഥിതിക്ക് മകളെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്നാണ് തോമസിന്റെ താക്കീത്. 

രാജകീയ വിവാഹത്തിലേക്ക് പിതാവ് തോമസിനല്ലാതെ മാര്‍ക്കിള്‍ കുടുംബത്തിലെ മറ്റൊരാള്‍ക്കും ക്ഷണം ലഭിച്ചിരുന്നില്ല. ഇതിന്റെ രോഷം തീര്‍ക്കാന്‍ പരമാവധി ദ്രോഹിക്കുകയും ചെയ്തു. ഇതോടെയാണ് മകളുടെ നേര്‍ക്കുള്ള അക്രമം നിര്‍ത്തിക്കൊള്ളാന്‍ പിതാവ് വ്യക്തമാക്കിയത്. ഹൃദയ സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഇദ്ദേഹം ടെലിവിഷനിലാണ് മകളുടെ വിവാഹ ചടങ്ങുകള്‍ ദര്‍ശിച്ചത്. ചടങ്ങുകള്‍ കണ്ട് സന്തോഷവും, വികാരവും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു തോമസ് മാര്‍ക്കിള്‍. 

ഹാരിയും, മെഗാനും സമാധാനപരമായ ഒരു ഹണിമൂണിന് പോകട്ടെയെന്ന് ആശ്വസിക്കുന്നു. ബന്ധുക്കള്‍ ദയവായി വായടച്ച് വെയ്ക്കണം. തന്റെ സുന്ദരിയായ കുഞ്ഞാണ് മെഗാനെന്ന് പിതാവ് വ്യക്തമാക്കി. 'എന്റെ മകള്‍ ഇന്നൊരു ഡച്ചസാണ്. അവളെ ഞാന്‍ അഗാധമായി സ്‌നേഹിക്കുന്നു. സ്വന്തം മക്കള്‍ വിവാഹിതരാകുന്നത് കാണുമ്പോള്‍ പലവിധ ചിന്തകള്‍ മനസ്സിലൂടെ കടന്നുപോകും. അവള്‍ പിറന്നുവീണ ദിനം മുതലുള്ള വിവിധ ഓര്‍മ്മകള്‍ ഇതോടൊപ്പം കടന്നെത്തും', തോമസ് മാര്‍ക്കിള്‍ വ്യക്തമാക്കി. 

സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ മകള്‍ക്കൊപ്പം എത്താന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും തോമസ് മാര്‍ക്കിള്‍ അറിയിച്ചു. ഹൃദയസര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഇദ്ദേഹത്തിന് തടസ്സങ്ങള്‍ നീക്കാന്‍ മൂന്ന് സ്‌റ്റെന്‍ഡുകളാണ് ഇട്ടത്. വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും മകളെ ബന്ധുക്കള്‍ വെറുതെ വിടുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.