CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Minutes 12 Seconds Ago
Breaking Now

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന സ്വര്‍ണ്ണം വെള്ളി ഖനനം നടത്തുന്നു ; അതിര്‍ത്തി കടന്നുള്ള ചൈനയുടെ കൈയ്യേറ്റം ഇന്ത്യ ചൈന ബന്ധം വഷളാക്കുന്നു

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയായ ലുന്‍സേയില്‍ ഖനനം നടത്താനുള്ള ചൈനയുടെ നീക്കമാണ് പ്രശ്‌നമാകുന്നത്

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തോടെ താല്‍ക്കാലികമായി പ്രശ്‌ന പരിഹാരമുണ്ടായ ഇന്ത്യ ചൈന ബന്ധം വീണ്ടും വഷളാകുന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും വന്‍ ശേഖരമുണ്ടെന്ന് വ്യക്തമാക്കി അരുണാചല്‍ പ്രദേശ് അതിര്‍ത്തിയായ ലുന്‍സേയില്‍ ഖനനം നടത്താനുള്ള ചൈനയുടെ നീക്കമാണ് പ്രശ്‌നമാകുന്നത്. ഇന്ത്യ ചൈന ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക്ലയില്‍ സൈനീക താവളം നിര്‍മ്മിക്കാനൊരുങ്ങിയ ചൈനയെ ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ചെറിയ അയവു വന്നിരിക്കേയാണ് പുതിയ വിഷയം.

അരുണാചല്‍ അതിര്‍ത്തിയില്‍ 60 ബില്യണ്‍ ഡോളര്‍ വിലയുള്ള സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ ഇവിടെ കണ്ടെത്തിയതായി ഹോങ്കോങ് ദിനപത്രമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം ദക്ഷിണ ടിബറ്റിന്റെ ഭാഗമാണിവിടമെന്നാണ് ചൈന അവകാശപ്പെടുന്നത്. അരുണാചല്‍ പിടിച്ചെടുക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഈ മേഖലയിലെ പ്രകൃതി വിഭവങ്ങളില്‍ അവകാശ വാദം ഉന്നയിച്ച് ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ചൈനയുടെ ശ്രമം. ഏതായാലും അരുണാചല്‍ വിഷയത്തില്‍ ചൈന ഇന്ത്യയുമായി വീണ്ടും ഉടക്കുകയാണെന്നതാണ് വസ്തുത.




കൂടുതല്‍വാര്‍ത്തകള്‍.