CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 7 Seconds Ago
Breaking Now

തിങ്കളാഴ്ച മോശം സമയമാകാതിരിക്കാന്‍ റെയില്‍വെ ടൈംടേബിള്‍ പരിശോധിക്കൂ; സമയമാറ്റം റെയില്‍ യാത്രക്കാരെ പെരുവഴിയിലാക്കുമെന്ന് ആശങ്ക; പല ട്രെയിനുകളും റദ്ദാക്കി

ബില്ല്യണ്‍ കണക്കിന് പൗണ്ട് ഇറക്കിയാണ് പുതിയ ട്രെയിനുകളും സര്‍വ്വീസുകളും ആരംഭിക്കുന്നത്

ഞായറാഴ്ചയുടെ ക്ഷീണമൊക്കെ കഴിഞ്ഞ് തിങ്കളാഴ്ച ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നത് തന്നെ ഇത്തിരി മടിച്ചാണ്. അങ്ങിനെ പുറത്തുവരുമ്പോള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ റദ്ദാക്കിയെന്ന് കൂടി കേട്ടാല്‍ എന്ത് തോന്നും? ആരെയെങ്കിലും കൊല്ലാനുള്ള ദേഷ്യം തോന്നിയാലും അത്ഭുതപ്പെടേണ്ട. എന്തായാലും ഇന്ന് മുതല്‍ ബ്രിട്ടനിലെ റെയില്‍വെ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ ഈ അവസ്ഥയിലൂടെ കടന്നുപോകും. പുതിയ ട്രെയിനുകളും, സര്‍വ്വീസുകളും ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നാല് മില്ല്യണ്‍ ട്രെയിനുകളുടെ സമയക്രമമാണ് പുനഃക്രമീകരിക്കുന്നത്. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ സമയക്രമം ദശകങ്ങളായുള്ള സമയത്തെയാണ് മാറ്റിമറിക്കുന്നത്. 

ബില്ല്യണ്‍ കണക്കിന് പൗണ്ട് ഇറക്കിയാണ് പുതിയ ട്രെയിനുകളും സര്‍വ്വീസുകളും ആരംഭിക്കുന്നത്. ഇതുവഴി യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍ പല സ്ഥിരം യാത്രക്കാരെയും ഈ പിടിച്ചുകുലുക്കല്‍ സാരമായി ബാധിക്കും. സ്ഥിരം സമയത്ത് യാത്ര ചെയ്തിരുന്ന ട്രെയിന്‍ ഒരുപക്ഷെ അപ്രത്യക്ഷമായി കാണും! ഇതോടൊപ്പം ക്രമീകരണത്തിന് അനുസരിച്ച് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ യാത്രകള്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. 

സൗത്ത് ഈസ്റ്റില്‍ തെയിംസ് ലിങ്ക് പ്രോഗ്രാമില്‍ 7 ബില്ല്യണ്‍ നിക്ഷേപം നടത്തിയ ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷന്‍ പുനര്‍നിര്‍മ്മിച്ചതും, പുതിയ ട്രെയിനുകള്‍ ഇറക്കിയതും, ട്രാക്ക് മെച്ചപ്പെടുത്തിയതുമെല്ലാം ചേര്‍ന്നാണ് ടൈംടേബിള്‍ മാറ്റം കൊണ്ടുവരുന്നത്. യുകെയിലെ തിരക്കേറിയ ഫ്രാഞ്ചൈസായ ഗോവിയ തെയിംസ് ലിങ്ക് റെയില്‍വെ-ജിടിആര്‍ ഓപ്പറേറ്റ് ചെയ്യുന്ന സതേണ്‍, തെയിംസ് ലിങ്ക്, ഗ്രേറ്റ് നോര്‍ത്തേണ്‍, ഗാറ്റ്‌വിക്ക് എക്‌സ്പ്രസ് എന്നീ എല്ലാ ട്രെയിനുകളുടെയും യാത്രാ സമയത്തില്‍ മാറ്റം വരും. പുതുതായി 400 അധിക ജിടിആര്‍ ട്രെയിനുകളും ദിവസേന ഓടും. 

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, ബെഡ്‌ഫോര്‍ഡ്ഷയര്‍, കെന്റ്, ഈസ്റ്റ് സസെക്‌സ്, സറേ എന്നിവിടങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സര്‍വ്വീസുകളുടെ എണ്ണം കുറയാനും സാധ്യതുണ്ട്. അതായത് ട്രെയിന്‍ യാത്രക്ക് ഇറങ്ങുന്നവര്‍ ടൈം ടേബിള്‍ പരിശോധിച്ചിട്ട് യാത്ര ആരംഭിക്കുന്നതാണ് ഗുണകരം എന്ന് തന്നെ!




കൂടുതല്‍വാര്‍ത്തകള്‍.