CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 37 Seconds Ago
Breaking Now

താങ്ക്‌സ് പാ! പിതാവിനും മകനും ഇടയില്‍ വര്‍ഷങ്ങളായി നിലനിന്ന മുറിവുകള്‍ ഉണക്കിയ രണ്ട് വാക്കുകള്‍; വിവാദങ്ങള്‍ വെറുതെ ആയില്ല; വിവാഹച്ചടങ്ങില്‍ ഹാരിയും, ചാള്‍സും ചിരിച്ചു മനസ്സ് നിറഞ്ഞ് തന്നെ!

ഹാരിക്ക് 12 വയസ്സുള്ളപ്പോഴാണ് അമ്മ ഡയാന മരിക്കുന്നത്

ചില ദുഃഖകരമായ സംഭവങ്ങള്‍ ജീവിതത്തില്‍ അരങ്ങേറുമ്പോള്‍ വളരെയറെ വേദന തോന്നും. പക്ഷെ ആ വേദനയില്‍ നിന്നും ഒരു സന്തോഷത്തിലേക്ക് ചേക്കേറുമ്പോള്‍ ഒരു പ്രത്യേക അനുഭവമാകും. ഹാരി രാജകുമാരനും പിതാവ് ചാള്‍സ് രാജകുമാരനും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല നിലനിന്നിരുന്നത്. പക്ഷെ വര്‍ഷങ്ങളായി ഉണങ്ങാതെ നിലനിന്ന മുറിവുകള്‍ രണ്ട് ചെറിയ വാക്കുകളിലൂടെ അലിഞ്ഞ് ഇല്ലാതാകുന്ന കാഴ്ചയ്ക്കാണ് ഹാരി-മെഗാന്‍ വിവാഹവേദി അരങ്ങൊരുക്കിയത്. 

ഇതിന് മെഗാന്റെ തലവേദനക്കാരായ കുടുംബാംഗങ്ങളോട് യഥാര്‍ത്ഥത്തില്‍ നന്ദി പറയണം. വിവാഹത്തിന് മുന്നോടിയായുള്ള വിവാദങ്ങള്‍ക്കൊടുവില്‍ മെഗാന്റെ പിതാവ് ആശുപത്രിയില്‍ ഹൃദയാഘാതം നേരിട്ട് സര്‍ജറി ചെയ്യേണ്ട ഗതികേട് സംഭവിച്ചത് കൊണ്ടാണ് ചാള്‍സ് രാജകുമാരന്‍ വധുവിനെ വേദിയിലേക്ക് ആനയിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. തന്റെ മകന്റെ അരികിലേക്ക് മരുമകളെ എത്തിച്ച് നല്‍കിയപ്പോഴാണ് വര്‍ഷങ്ങളായുള്ള ആ മതില്‍ക്കെട്ട് ഇടിഞ്ഞ് വീണത്. 

വരനായ ഹാരി പിതാവിന് നേര്‍ക്ക് പുഞ്ചിരിച്ച് കൊണ്ട് നന്ദി പറഞ്ഞു. താങ്ക്‌സ് പാ എന്ന ആ രണ്ട് വാക്കുകളിലൂടെ ഇവര്‍ തമ്മില്‍ ഒരിക്കലും ഉണ്ടാകില്ലെന്ന് കരുതിയ ആ അടുപ്പമാണ് തിരികെ രൂപപ്പെട്ടത്. ഹാരിക്ക് 12 വയസ്സുള്ളപ്പോഴാണ് അമ്മ ഡയാന മരിക്കുന്നത്. അതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ മകനും, പിതാവും തമ്മിലുള്ള അകലം വര്‍ദ്ധിച്ച് വന്നു. പലപ്പോഴും നേരിട്ട് കാണുക പോലും ചെയ്യാത്ത അവസ്ഥ. കൗമാരത്തില്‍ നിന്നും വളര്‍ന്നപ്പോള്‍ മയക്കുമരുന്നു, അമിതമായ മദ്യപാനവുമാണ് ഹാരിയെ നയിച്ചത്. ഇത് ചാള്‍സിന്റെ കുറ്റം കൊണ്ടാണെന്ന് രാജകൊട്ടാരവുമായി അടുപ്പമുള്ളവര്‍ ചിന്തിച്ചു. 

പ്രത്യേകിച്ച് കാമില്ലയുമായുള്ള ബന്ധത്തിനിടെ മക്കളഎ അകറ്റിയ ചാള്‍സിന്റെ നടപടിയാണ് ഹാരിയെ നശിപ്പിലേക്ക് ആനയിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഒടുവില്‍ വിവാഹിതനാകാന്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ ആ സംഘര്‍ഷത്തിന് മേല്‍ സമാധാനത്തിന്റെ പതാക വീശിയത്. എല്ലാം നല്ലതിന് എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.