CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 53 Seconds Ago
Breaking Now

ലങ്കയില്‍ നിന്നെത്തിയ ഉത്തമ വില്ലന്റെ ജീവനെടുത്ത് ലണ്ടന്‍ കത്തിക്കുത്ത്; 26-കാരന് നേരെ നടന്നത് അതിക്രൂരമായ അക്രമണം; കൊലപാതകം 65!

കുത്തേറ്റ് വീണ ചെറുപ്പക്കാരന്റെ ഫോട്ടോയെടുത്ത് ഓണ്‍ലൈനില്‍ ഇടാനാണ് ചെറുപ്പക്കാരായ കുട്ടികള്‍ ശ്രമിച്ചത്‌

തലസ്ഥാന നഗരത്തില്‍ കൊലപാതകങ്ങളുടെ പട്ടിക ഉയര്‍ത്തി മറ്റൊരു കൊല കൂടി. ശ്രീലങ്കയില്‍ നിന്നുമെത്തിയ 26 വയസ്സുകാരനായ ഉത്തമ വില്ലനാണ് ലണ്ടനെ കീഴടക്കുന്ന കത്തിക്കുത്തില്‍ ഒടുവിലായി ജീവന്‍ പൊലിഞ്ഞത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. സൗത്ത് വെസ്റ്റ് ലണ്ടനിലെ മിച്ചാമില്‍ പുലര്‍ച്ചെയായിരുന്നു അതിക്രൂരമായ അക്രമണം അരങ്ങേറിയത്. 

ലങ്കയില്‍ നിന്നും ഒരു പുതിയ ജീവിതം തേടിയാണ് ഉത്തമ വില്ലന്‍ യുകെയിലെത്തിയത്. വളരെ സൗഹൃപരമായി പെരുമാറിയിരുന്നു ഈ ചെറുപ്പക്കാരന് താമസിക്കാന്‍ വീട് പോലും ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പാണ് ഇദ്ദേഹത്തിന് പിതാവ് മരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്രതിയെന്ന് സംശയിക്കുന്ന 44-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്. യുകെയില്‍ ഉത്തമ വില്ലന് മറ്റ് കുടുംബാംഗങ്ങള്‍ ആരും തന്നെയില്ല. ആരുമായി വഴക്കിടാന്‍ പോലും പോകാത്ത വ്യക്തിയാണ് ഇദ്ദേഹമെന്ന് സുഹൃത്തുകള്‍ പറയുന്നു. ഏതാനും ദിവസം മുന്‍പും ഉത്തമയ്ക്ക് നേരെ അക്രമണം നടന്നിരുന്നു. അന്ന് വടി കൊണ്ടാണ് അടിയേറ്റത്. കുത്തേറ്റ് വീണ ചെറുപ്പക്കാരന്റെ ഫോട്ടോയെടുത്ത് ഓണ്‍ലൈനില്‍ ഇടാനാണ് ചെറുപ്പക്കാരായ കുട്ടികള്‍ ശ്രമിച്ചതെന്ന് പ്രദേശവാസി പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആരും ഭയക്കേണ്ടതില്ലെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.