Breaking Now

റമദാന് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ ഒരുക്കി യുകെയിലെ സിഖുകാര്‍; ഖല്‍സ എയ്ഡ് ഭക്ഷണം എത്തിക്കുന്നത് 5000 പേര്‍ക്ക്

തങ്ങളുടെ റംസാന്‍ കിച്ചന്‍ വഴി 5000-ലേറെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിശപ്പ് അകറ്റാന്‍ സാധിക്കും.

ഭക്ഷണം വിശപ്പുള്ളന് കൊടുക്കുമ്പോഴാണ് അതിന് മൂല്യമേറുന്നത്. റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുമ്പോള്‍ യുകെയിലെ സിഖ് സമൂഹം മാതൃകാപരമായ ഒരു ഇഫ്താര്‍ സംഘടിപ്പിക്കുകയാണ്. എല്ലാവരുടെയും നന്മയ്ക്ക് എന്ന ആപ്തവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായ അന്താരാഷ്ട്ര എന്‍ജിഒ ഖല്‍സ എയ്ഡ് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കാണ് ഇഫ്താര്‍ ഭക്ഷണം നല്‍കുന്നത്.

ലെബനണിലെയും, ഇറാഖിലെയും അഭയാര്‍ത്ഥികള്‍ക്കാണ് പരിശുദ്ധ മാസത്തില്‍ ശുദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു പ്രാദേശിക ലെബനീസ് ചാരിറ്റിയായ സവ ഫോര്‍ ഡെവലപ്‌മെന്റ് & എയ്ഡിനൊപ്പമാണ് ഖല്‍സ എയ്ഡ് ഈ പ്രവര്‍ത്തനം നടത്തുന്നത്. തങ്ങളുടെ റംസാന്‍ കിച്ചന്‍ വഴി 5000-ലേറെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിശപ്പ് അകറ്റാന്‍ സാധിക്കും.

റമദാന്‍ മാസം മുഴുവന്‍ സവ എയ്ഡ് ഈ പ്രവര്‍ത്തനം നടത്തും. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനം സംഭാവനകളിലൂടെയാണ് മുന്നേറുന്നത്. കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം നാട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന ഒരു സമൂഹത്തിന് പരിരക്ഷ നല്‍കാന്‍ ഈ സേവനം ഉപകരിച്ചു.

1999ല്‍ ആരംഭിച്ച ഖല്‍സ എയ്ഡ് യെമന്‍ ആഭ്യന്തര യുദ്ധം, ഹെയ്തി, ഗുജറാത്ത്, നേപ്പാള്‍ എന്നിവിടങ്ങളിലെ ഭൂകമ്പം, യുകെയിലെ വെള്ളപ്പൊക്കം എന്നിവിടങ്ങളില്‍ ഇവര്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.  




കൂടുതല്‍വാര്‍ത്തകള്‍.