CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 54 Seconds Ago
Breaking Now

ഓണ്‍ലൈന്‍ വഴി ഹാര്‍ലി ഡേവിഡ്‌സണ്‍ വില്‍ക്കാനിട്ട യുവാവിന് പണികിട്ടി ; ടെസ്റ്റ് ഡ്രൈവിന് ചോദിച്ച് വണ്ടിയുമായി മുങ്ങി

7000 രൂപ അഡ്വാന്‍സ് നല്‍കിയ ശേഷമാണ് ഇയാള്‍ ബൈക്ക് ടെസ്റ്റ് റൈഡിന് ചോദിച്ചത്.

സാധനങ്ങള്‍ വില്‍ക്കാന്‍ പോലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം ചില പണികളും മുന്നില്‍ കാണണം. ഓണ്‍ലൈന്‍ സൈറ്റ് വഴി തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വില്‍ക്കാനിട്ട അജയ് സിംഗിന്റെ ബൈക്കുമായി സംഗതി വാങ്ങാനെത്തിയ വ്യക്തി മുങ്ങുകയായിരുന്നു. 7000 രൂപ അഡ്വാന്‍സ് നല്‍കിയ ശേഷമാണ് ഇയാള്‍ ബൈക്ക് ടെസ്റ്റ് റൈഡിന് ചോദിച്ചത്. പക്ഷെ ടെസ്റ്റ് റൈഡിന് ശേഷം ഇയാള്‍ തിരിച്ചെത്തിയില്ല. സംഭവത്തില്‍ ഗുര്‍ഗാവ് പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തു.

ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് ഉടമയും, മോഷ്ടാവും തമ്മില്‍ പരിചയപ്പെടുന്നത്. ആഗ്രയില്‍ നിന്നുമുള്ള മാര്‍ബിള്‍ ബിസിനസ്സുകാരന്‍ രാഹുല്‍ എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. നല്ല രീതിയില്‍ ഇംഗ്ലീഷ് സംസാരിച്ച ഇയാള്‍ വാഹനത്തെക്കുറിച്ച് ആഴത്തില്‍ സംസാരിച്ചതോടെ ശരിയായ ഉപഭോക്താവാണെന്ന് ധരിച്ചതായി സിംഗ് വ്യക്തമാക്കി.

7 ലക്ഷം രൂപ വിലയും നിശ്ചയിച്ച് ടോക്കണും വാങ്ങി. ഇതിന് ശേഷമാണ് ടെസ്റ്റ് റൈഡും, മുങ്ങലും നടന്നത്. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.