CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 33 Seconds Ago
Breaking Now

എ ലെവല്‍ വിദ്യാര്‍ത്ഥികളെ കുഴപ്പിച്ച് പരീക്ഷാ നടത്തിപ്പുകാര്‍; ഫ്രഞ്ച് എ ലെവല്‍ പരീക്ഷയില്‍ ഉത്തരം ഇല്ലാത്ത ചോദ്യം ഉന്നയിച്ച് എഡ്യുകാസ്; രണ്ട് വര്‍ഷത്തെ അധ്വാനം വെള്ളത്തിലാക്കുമോയെന്ന് ആശങ്കപ്പെട്ട് വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും

എക്‌സാം ബോര്‍ഡ് ചോദ്യങ്ങളും ഉത്തരങ്ങളും കുഴച്ചത് പണിയാകുമെന്ന ഭയവും കുട്ടികള്‍ പങ്കുവെയ്ക്കുന്നു

എ ലെവല്‍ ഫ്രഞ്ച് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയെ കുഴപ്പത്തിലാക്കി ഉത്തരമില്ലാത്ത ചോദ്യം. ചോദ്യാവലി തയ്യാറാക്കുമ്പോള്‍ പറ്റിയ അബദ്ധമാണ് ചോദ്യത്തിന് അനുയോജ്യമായ ഉത്തരമില്ലാതെ പോകാന്‍ ഇടയാക്കിയത്. ഫ്രഞ്ച് എ ലെവല്‍ പരീക്ഷയില്‍ ഇത്തരമൊരു വീഴ്ച സംഭവിച്ചതായി എഡ്യുകാസ് സമ്മതിച്ചു. എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയിലാണ് ഈ ഗുരുതരമായ വീഴ്ച സംഭവിച്ചത്. 

സംഭവത്തില്‍ ഉടനടി പുനഃപ്പരിശോധന നടത്തണമെന്ന് രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നു. ലിസണിംഗ് സെക്ഷനിലാണ് തെറ്റ് കണ്ടെത്തിയത്. ഈ സംഭവത്തിന് ശേഷം പേപ്പറില്‍ എങ്ങിനെ മാര്‍ക്ക് നല്‍കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഒരു പ്രത്യേക റെക്കോര്‍ഡിംഗ് കേട്ട ശേഷം ഉത്തരം നല്‍കാനായിരുന്നു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനുള്ള ഉത്തരം ഇല്ലായിരുന്നു എന്നതാണ് സംഗതി കുഴപ്പിച്ചത്. ഉത്തരം മറ്റൊരു റെക്കോര്‍ഡിംഗ് എക്‌സ്ട്രാക്ടിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. 

രണ്ട് വര്‍ഷക്കാലത്തെ അധ്വാനം വെള്ളത്തില്‍ ആകുമോയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നത്. എക്‌സാം ബോര്‍ഡ് ചോദ്യങ്ങളും ഉത്തരങ്ങളും കുഴച്ചത് പണിയാകുമെന്ന ഭയവും കുട്ടികള്‍ പങ്കുവെയ്ക്കുന്നു. ഇന്നലെ നടന്ന പരീക്ഷയില്‍ പിശക് സംഭവിച്ചതായി ഡബ്യുജെഇസിയുടെ ഭാഗമായ എഡ്ക്യാസ് പറഞ്ഞു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക പരിഗണന നല്‍കുമെന്ന് വക്താവ് പറയുന്നു. എക്‌സാമിനര്‍മാരെയും, അവാര്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്നും വക്താവ് പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഴ്ച വലിയ വിവാദങ്ങള്‍ക്ക് കാരണമായി. വരാനിരിക്കുന്ന പരീക്ഷയെ പോലും ഈ ആശങ്ക ബാധിക്കുമെന്നാണ് കൗമാരക്കാരുടെ അവകാശവാദം. 




കൂടുതല്‍വാര്‍ത്തകള്‍.