CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 44 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ നിന്നെത്തിയ 19-കാരി ഇനി ഇന്ത്യയുടെ സുന്ദരി; മിസ് ഇന്ത്യയായി അനുകീര്‍ത്തിയെ കിരീടം അണിയിച്ച് മാനുഷി ഛില്ലാര്‍

മിസ് ഇന്ത്യ 2018 കിരീടം ചൂടിയ അനുകീര്‍ത്തി ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് 2018 മിസ് വേള്‍ഡ് കിരീടത്തിനായി ഇറങ്ങും

തമിഴ്‌നാട്ടില്‍ നിന്നുമുള്ള കോളേജ് വിദ്യാര്‍ത്ഥിനി അനുകീര്‍ത്തി വാസിനെ ഫെമിന മിസ് ഇന്ത്യയായി തെരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ് 19-കാരിയായ അനുകീര്‍ത്തിയെ ലോകസുന്ദരി മാനുഷി ഛില്ലാറാണ് കിരീടം അണിയിച്ചത്.

നേരത്തെ മിസ് തമിഴ്‌നാട് കിരീടം ചൂടിയ ശേഷമാണ് അനുകീര്‍ത്തി വാസ് മിസ് ഇന്ത്യ മത്സരത്തില്‍ പോരാടാന്‍ എത്തിയത്. 30 മത്സരാര്‍ത്ഥികളെ തോല്‍പ്പിച്ച ശേഷമാണ് മിസ് വേള്‍ഡ് 2017 മാനുഷി ഛില്ലാര്‍ കൂടി ഉള്‍പ്പെട്ട ജഡ്ജിംഗ് പാനല്‍ ഈ പെണ്‍കുട്ടിയെ മിസ് ഇന്ത്യയായി പ്രഖ്യാപിച്ചത്.

ഹരിയാനയില്‍ നിന്നുമുള്ള മീനാക്ഷി ചൗധകി ഫസ്റ്റ് റണ്ണര്‍-അപ്പും, ആന്ധ്രപ്രദേശില്‍ നിന്നുമെത്തിയ ശ്രേയ റാവു കാമവരപ്പ് രണ്ടാം റണ്ണര്‍-അപ്പുമായി. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, കെഎല്‍ രാഹുല്‍, ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍ എന്നിവരും ജഡ്ജിംഗ് പാനലില്‍ അംഗങ്ങളായി.

മാധുരി ദീക്ഷിത്, കരീന കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ അവതരിപ്പിച്ച പരിപാടികളും ചടങ്ങില്‍ അരങ്ങേറി. മിസ് ഇന്ത്യ 2018 കിരീടം ചൂടിയ അനുകീര്‍ത്തി ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് 2018 മിസ് വേള്‍ഡ് കിരീടത്തിനായി ഇറങ്ങും. രണ്ട് റണ്ണര്‍ അപ്പ് സ്ഥാനത്ത് എത്തിയവര്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2018, മിസ് യുണൈറ്റഡ് കോണ്ടിനന്റ്‌സ് 2018 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.