CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 10 Seconds Ago
Breaking Now

എന്‍എച്ച്എസിന് അധിക ഫണ്ട് നല്‍കാന്‍ ധനികരുടെ പോക്കറ്റില്‍ കൈയിട്ട് വാരും; സിംഹഭാഗവും കാശുള്ളവന്‍ നല്‍കണമെന്ന് ചാന്‍സലര്‍; പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ ഇതാണ് വഴി

നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ ഉയര്‍ത്താനും പദ്ധതിയുണ്ട്

എന്‍എച്ച്എസിന് അധികമായി നല്‍കുന്ന 20 ബില്ല്യണ്‍ പൗണ്ടിനായി ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്ന് തെരേസ മേയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ അധിക ഭാരവും ധനികരുടെ തലയില്‍ ചുമത്തണമെന്നാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ മനസ്സിലിരുപ്പ്. പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാനായി ഉയര്‍ത്തുന്ന ടാക്‌സില്‍ വലിയ പങ്കും ധനികരില്‍ നിന്നും ഈടാക്കുന്ന കാര്യത്തില്‍ ചാന്‍സലറും, പ്രധാനമന്ത്രിയും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ എല്ലാ വിഭാഗങ്ങളും ജനങ്ങളും കുറച്ച് വേദന സഹിക്കാന്‍ തയ്യാറാകണമെന്നാണ് പ്രധാനമന്ത്രി നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഇതിന്റെ പേരില്‍ ടാക്‌സ് വര്‍ദ്ധന നടപ്പാക്കുമ്പോള്‍ ടോറികള്‍ക്ക് വന്‍തോതില്‍ വോട്ട് ചോരുമെന്ന ആശങ്കയുണ്ട്. പ്രത്യേകിച്ച് ബ്രിട്ടന്റെ പിന്നില്‍ നിന്നും കുത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് ലേബര്‍ പാര്‍ട്ടി ആരോപിക്കാനും സാധ്യത കൂടുതലാണ്.

ധനികരെ കുത്തിനോവിച്ചാല്‍ ടോറികളിലെ ചില ബാക്ക്‌ബെഞ്ച് എംപിമാര്‍ക്ക് വേദനിക്കുന്നതാണ് അവസ്ഥ. ഉയര്‍ന്ന് നികുതിദായകരെ പിടികൂടാന്‍ ട്രെഷറി ഉദ്യോഗസ്ഥര്‍ പല പഴയ പദ്ധതികളും പൊടിതട്ടി എടുക്കുകയാണ്. 20 ബില്ല്യണില്‍ 10 ബില്ല്യണ്‍ ടാക്‌സ് വഴി കണ്ടെത്തുകയാണ് ലക്ഷ്യം.

നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ ഉയര്‍ത്താനും പദ്ധതിയുണ്ട്. ഇതെല്ലാം നവംബറില്‍ നടക്കുന്ന ബജറ്റ് അവതരണത്തില്‍ മാത്രമാണ് പുറത്തുവരിക.




കൂടുതല്‍വാര്‍ത്തകള്‍.