മെഗാന്‍ മാര്‍ക്കിളിന്റെ കൈയില്‍ ചുംബിച്ച് കുതിരയോട്ടക്കാരന്‍. റോയല്‍ ആസ്‌കറ്റില്‍ വിജയിച്ച ജോക്കി ഫ്രാങ്കി ഡെറ്റോറിയാണ് ഹാരി രാജകുമാരന്റെ മുന്നില്‍ വെച്ച് ഈ സാഹസത്തിന് മുതിര്‍ന്നത്. എന്തായാലും ഇറ്റലിക്കാരന്റെ കുതിരയോട്ടം ഇഷ്ടപ്പെട്ട ഹാരിയ്ക്ക് കെയ്റ്റിന് നല്‍കിയ ചുംബനം അത്ര പിടിച്ചില്ലെന്നാണ് കേള്‍വി.
രാജകുടുംബത്തിലെ നവദമ്പതികള്‍ ജോക്കിക്ക് റേസ് ട്രോഫി നല്‍കുമ്പോഴായിരുന്നു ആ ചുംബനം. ഡെറ്റോറി കുനിഞ്ഞ് നിന്ന് മെഗാന്റെ കൈയില്‍ പിടിച്ച് ചുംബിക്കുകയായിരുന്നു. ഹാരിയുടെ മുഖം ഈ സമയത്ത് കല്ലുവെച്ചത് പോലെ ഇരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്. ഒപ്പം കൈചൂണ്ടി ചിരിച്ച് കൊണ്ട് താക്കീത് ചെയ്യുകയും ചെയ്തു.
എന്തായാലും കെയ്റ്റിനെ ചുംബിച്ചതിന് ശിക്ഷയില്ലെങ്കിലും മത്സരത്തില്‍ കുതിരയെ അടിക്കാന്‍ വടി അനുവദിക്കപ്പെട്ടതിലും ഉയരത്തില്‍ ഉയര്‍ത്തിയതിന് 4300 പൗണ്ട് ഫൈനും, സസ്‌പെന്‍ഷനും നല്‍കിയാണ് യാത്രയാക്കിയത്.