CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 38 Seconds Ago
Breaking Now

മെല്‍ബണിലെ സാം എബ്രഹാം കൊലക്കേസ് ; ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷം തടവ് ; കാമുകന് 27 വര്‍ഷവും

സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരെന്ന് ഫെബ്രുവരിയില്‍ കോടതി വിധിച്ചിരുന്നു.

മെല്‍ബണ്‍ ; പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം (34) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതി വിധിച്ചു. സോഫിയയ്ക്ക് 22 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവു ശിക്ഷയും.

സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരെന്ന് ഫെബ്രുവരിയില്‍ കോടതി വിധിച്ചിരുന്നു.

മെല്‍ബണിയില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാം എബ്രഹാമിനെ 2015 ഒക്ടോബര്‍ 13നാണ് എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലം മരിച്ചെന്നാണ് ഭാര്യ സോഫിയ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചത്. മൃതദേഹം നാട്ടില്‍ സംസ്‌കരിച്ച ശേഷം മകനൊപ്പം മെല്‍ബണിലേക്ക് തിരിച്ചുപോകുകയായിരുന്നു.

സോഫിയയും കാമുകന്‍ അരുണും ഒന്നിച്ച് ജീവിക്കാനായി സാമിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതാണെന്ന് പിന്നീട് തെളിഞ്ഞു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊല്ലുകയായിരുന്നു. പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തിലും കരളിലും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. സോഫിയയുടെയും അരുണിന്റെയും ബന്ധത്തെ പറ്റി പോലീസില്‍ എത്തിയ ഒരു ഫോണ്‍കോളാണ് കേസില്‍ വഴിത്തിരിവായത്. ഇവരുടെ നീക്കങ്ങളും ഫോണ്‍കോളുകളും നിരീക്ഷിച്ചിരുന്ന പോലീസ് പത്തു മാസത്തിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 

അരുണിന്റെ വിലാസമുപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതും ഇരുവരും ജോയ്ന്റ് അക്കൗണ്ട് തുടഹ്ങിയ വിവരങ്ങളും പോലീസിന് ലഭിച്ചു.

സാമിനെ കൊലപ്പെടുത്തിയ ദിവസം രാത്രി സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കി. അരുണിനോട് സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വ്യക്തമാക്കുന്ന ഡയറി കുറിപ്പുകളും തെളിവായി കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.