CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 48 Minutes 46 Seconds Ago
Breaking Now

മരിച്ച് പോയ പിതാവിന്റെ രോഗം കണ്ടെത്തിയില്ല; സര്‍ജറിയില്‍ ഇരച്ചുകയറിയ മകന്‍ ജിപിയുടെ താടിയെല്ല് ഇടിച്ചുപൊളിച്ചു; ഡോക്ടറുടെ താടിയെല്ല് പൊട്ടി, മുഖത്ത് പരുക്ക്, പല്ലും പോയി

മൂന്ന് മിനിറ്റോളം നീണ്ട അക്രമത്തിന് ശേഷം കുക്ക് സ്ഥലം വിട്ടു

രോഗികള്‍ എല്ലാവരും ഡോക്ടര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഒരു പോലെയാണ്. തങ്ങളുടെ മുന്നിലെത്തുന്ന രോഗികള്‍ക്ക് ആശ്വാസവും, ആരോഗ്യവും നല്‍കുകയാണ് ഡോക്ടര്‍മാരുടെ ധര്‍മ്മം. പരമാവധി അവര്‍ അതിനായി ശ്രമിക്കുകയും ചെയ്യും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതിന് സാധിക്കാതെ പോയാല്‍ ഡോക്ടര്‍മാരെയും, ആശുപത്രി ജീവനക്കാരെയും അക്രമിക്കുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാല്‍ ബ്രിട്ടനിലും തല്‍സ്ഥിതിയില്‍ മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് ഈ ജിപിക്ക് നേരെ നടന്ന അക്രമം. 

സഫോക്കിലെ സര്‍ജറിയില്‍ ജോലി ചെയ്യവെയാണ് ഡോ. വിക്ടോറിയ ഹണ്ടര്‍ക്ക് നേരെ ഇത്തരമൊരു അക്രമം അരങ്ങേറിയത്. ഒരു മുന്‍ രോഗിയുടെ മകനാണ് ഡോക്ടറുടെ താടിയെല്ല് ഇടിച്ച് തകര്‍ത്തത്. ഒരു രോഗിയെ പരിശോധിച്ച് കൊണ്ടിരിക്കവെയാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ സ്റ്റീവന്‍ കുക്ക് ഡോ. വിക്ടോറിയയ്ക്ക് നേരെ രോഷം തീര്‍ത്തത്. മരിച്ചുപോയ പിതാവിന്റെ രോഗം കണ്ടെത്താന്‍ ഡോക്ടര്‍ക്ക് സാധിച്ചില്ലെന്നതായിരുന്നു ഇയാളുടെ കോപത്തിന് കാരണം. 

കുക്കിന്റെ പിതാവിനെ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗം കണ്ടെത്തുന്നതില്‍ കുക്ക് പരാജയപ്പെട്ടെന്നായിരുന്നു 41-കാരനായ മകന്റെ പരാതി. ഈ മാസം ആദ്യം ഇദ്ദേഹം മരണത്തിന് കീഴടങ്ങി. ഇതോടെ തന്റെ പരാതി തീര്‍ക്കാന്‍ ഏതെങ്കിലും മേലധികാരിയെ സമീപിക്കാനൊന്നും കുക്ക് മെനക്കെട്ടില്ല. നേരെ ഡോക്ടറുടെ സര്‍ജറിയിലേക്ക് ചെന്ന് മുഖം ഇടിച്ച് തകര്‍ക്കുകയായിരുന്നു. അഞ്ച് തവണ മുഖത്ത് ഇടിച്ചതോടെ ജിപി പാനിക് ബട്ടണില്‍ അമര്‍ത്തിയെന്ന് ഇപ്‌സ്വിച്ച് മജിസ്‌ട്രേറ്റിന് മുന്‍പാകെ വ്യക്തമാക്കി. 

മൂന്ന് മിനിറ്റോളം നീണ്ട അക്രമത്തിന് ശേഷം കുക്ക് സ്ഥലം വിട്ടു. സഹജീവനക്കാര്‍ ഓടിയെത്തി പരുക്കേറ്റ ജിപിയെ സഫോക്കിലെ വിക്ടോറിയ സര്‍ജറിയില്‍ നിന്നും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. മുന്നിലെ പല ഇളകിയതോടൊപ്പം, ചുണ്ടില്‍ മുറിവും, മുഖത്ത് നീരും, താടിയെല്ല് പൊട്ടുകയും ചെയ്തു. താന്‍ ഡോക്ടറെ അക്രമിച്ചെന്ന് സമ്മതിച്ച കുക്കിനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ശിക്ഷ പിന്നീട് വിധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.