CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes Ago
Breaking Now

കുഞ്ഞുങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ; രാഹുലിന് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ്

ദളിത് ബാലന്മാരെ മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് രാഹുലിനെതിരെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

മുംബൈ ; ദളിത് ബാലന്മാര്‍ മര്‍ദ്ദിക്കപ്പെടുന്ന വൈറലായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്.

ഉന്നത ജാതിക്കാരനായ കര്‍ഷകന്റെ കുളത്തില്‍ നീന്തിയതിന് രണ്ട് ദളിത് ബാലന്മാരെ മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് രാഹുലിനെതിരെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

രാഹുലിനൊപ്പം തന്നെ ട്വിറ്ററിനും നോട്ടീസ് അയച്ചിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയും വിധം വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന നിയമം ലംഘിച്ചെന്നാരോപിച്ച് മുംബൈ നിവാസ് അമൊല്‍ ജാദവ് നല്‍കിയ പരാതിയിലാണ് നോട്ടീസ്.

പോക്‌സോ, ജുവനൈല്‍ നിയമ പ്രകാരം എന്തുകൊണ്ട് കേസെടുത്തുകൂടെന്ന് പത്തു ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടതായി കമ്മീഷന്‍ അധ്യക്ഷന്‍ പ്രവീണ്‍ ഗുഡെ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.