CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 6 Minutes 46 Seconds Ago
Breaking Now

അയ്യേ പറ്റിച്ചേ; മാസങ്ങള്‍ക്ക് മുന്‍പ് ദുബായിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരെ അന്ത്യനിമിഷത്തില്‍ കൈവിട്ട് ബ്രിട്ടീഷ് എയര്‍വേസ്; 167 പൗണ്ടിന് ടിക്കറ്റ് വിറ്റത് അബദ്ധമായി; ഓണ്‍ലൈനില്‍ ഓഫര്‍ ബുക്ക് ചെയ്യുന്നവര്‍ സൂക്ഷിക്കുക

സംഗതി വിവാദമായതോടെ കസ്റ്റമേഴ്‌സിന് പണം പൂര്‍ണ്ണമായും തിരിച്ചുനല്‍കിയതോടൊപ്പം 100 പൗണ്ടിന്റെ വൗച്ചറും നല്‍കി

വിമാനയാത്രക്ക് ഓണ്‍ലൈന്‍ സെയില്‍ ശ്രദ്ധിച്ചാല്‍ ചാടിക്കേറി ബുക്ക് ചെയ്യുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. നാട്ടിലേക്കും, ഹോളിഡേ ആഘോഷിക്കാനുമൊക്കെയായിരിക്കും ചുരുങ്ങിയ നിരക്കില്‍ യാത്രക്കാര്‍ ഈ ഓഫറുകള്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ ഇത്തരം ഓഫറുകള്‍ ബുക്ക് ചെയ്ത് സമാധാനത്തോടെ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് എയര്‍വേസിന്റെ ഈ കൊടുംചതി. ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യിച്ച ശേഷം യാത്രക്ക് ഒരുങ്ങിയ ആളുകള്‍ക്ക് എട്ടിന്റെ പണി നല്‍കിയ ബിഎ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയത്. പിന്നാലെ ടിക്കറ്റുകളുടെ വിലയും വര്‍ദ്ധിപ്പിച്ചു. 

ഈ വര്‍ഷം ആദ്യമാണ് ബ്രിട്ടീഷ് എയര്‍വേസ് ദുബായിലേക്കും, ടെല്‍ അവീവിലേക്കും വെറും 167 പൗണ്ടിന് ടിക്കറ്റ് വിറ്റത്. വമ്പന്‍ ഓഫര്‍ ആളുകള്‍ കൈക്കലാക്കി. എന്നാല്‍ ഇത്രയും വിലക്കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വിറ്റത് അബദ്ധമായെന്നാണ് എയര്‍ലൈന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി കൊണ്ട് എല്ലാ ടിക്കറ്റുകളും കമ്പനി റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ വിദേശത്ത് താമസസ്ഥലവും, കാര്‍ വാടകയ്ക്ക് എടുക്കാനും ബുക്ക് ചെയ്ത് പോക്കറ്റ് കാലിയായ അവസ്ഥയിലാണ് യാത്രക്കാര്‍.

സംഗതി വിവാദമായതോടെ കസ്റ്റമേഴ്‌സിന് പണം പൂര്‍ണ്ണമായും തിരിച്ചുനല്‍കിയതോടൊപ്പം 100 പൗണ്ടിന്റെ വൗച്ചറും നല്‍കി. പക്ഷെ ഇതുകൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്നാണ് ആളുകളുടെ നിലപാട്. മൂന്ന് മാസം മുന്‍പ് ഏതാണ്ട് ഇതേ നിരക്കില്‍ മറ്റ് വിമാന കമ്പനികളും ടിക്കറ്റ് നല്‍കിയ ഘട്ടത്തിലാണ് ബിഎ ഓഫര്‍ പലരും സ്വീകരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച പൊടുന്നനെയാണ് ബുക്കിംഗുകള്‍ കമ്പനി റദ്ദാക്കിയത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതായി കമ്പനി യാത്രക്കാരെ അറിയിച്ചു. കൂടാതെ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 

എന്നാല്‍ കുറച്ച് സമയത്തേക്ക് മാത്രമാണ് തെറ്റായ ഓഫര്‍ ലഭ്യമാക്കിയതെന്നും ഇത് വിറ്റ ഏജന്‍സികളെ സമീപിക്കുമെന്നും ബിഎ പറയുന്നു. കസ്റ്റമേഴ്‌സിന് നേരിട്ട കൂടുതല്‍ നഷ്ടങ്ങള്‍ക്ക് പകരം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇവര്‍. 




കൂടുതല്‍വാര്‍ത്തകള്‍.