CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 28 Seconds Ago
Breaking Now

ബ്രക്‌സിറ്റ് ബില്ലില്‍ വിജയം കൈപ്പിടിയിലൊതുക്കി തെരേസ മേയ്; ടോറികളിലെ വിമതര്‍ നാടകീയമായി പിന്‍വാങ്ങി; കരാര്‍ ഇല്ലാതെ പുറത്തിറങ്ങിയാല്‍ പണിവാങ്ങാനുള്ള നീക്കത്തെ തോല്‍പ്പിച്ച് സര്‍ക്കാര്‍

ബ്രക്‌സിറ്റ് ബില്‍ വിജയം പ്രധാനമന്ത്രിക്ക് വലിയ ആശ്വാസമായി

കോമണ്‍സില്‍ നടന്ന ബ്രക്‌സിറ്റ് ബില്‍ വോട്ടില്‍ നാടകീയ വിജയം കരസ്ഥമാക്കി തെരേസ മേയ്. ടോറി വിമതര്‍ അപ്രതീക്ഷിതമായി പിന്‍വാങ്ങിയതോടെയാണ് തെരേസ മേയ് സുപ്രധാനമായ ബ്രക്‌സിറ്റ് ബില്‍ ചാടിക്കടന്നത്. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ കരാര്‍ നേടാന്‍ കഴിയാതെ പുറത്തിറങ്ങുന്ന സാഹചര്യം നേരിട്ടാല്‍ ആ തീരുമാനത്തെ തള്ളാന്‍ കോമണ്‍സിന് അധികാരം നല്‍കാനുള്ള ഭേദഗതിയാണ് 303 വോട്ടുകള്‍ക്കെതിരെ 319 വോട്ടിന്റെ ഭൂരിപക്ഷത്തിന് സര്‍ക്കാര്‍ മറികടന്നത്.

ടോറി വിമതരെ നയിച്ച ഡൊമിനിക് ഗ്രീവ് അന്ത്യനിമിഷത്തില്‍ പിന്‍വാങ്ങിയതോടെയാണ് ഈ വിജയം. മന്ത്രിമാരുമായി നടത്തിയ വന്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു ഗ്രീവ് ഈ തീരുമാനത്തില്‍ എത്തിയത്. ഈ സമയത്ത് ഭേദഗതി സ്വീകരിക്കാന്‍ സര്‍ക്കാരിനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പിന്‍വാങ്ങലെന്ന് ഇദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ താഴെ വീഴുമെന്ന ഭയത്താല്‍ ഉറക്കം നഷ്ടപ്പെട്ടതായി ഗ്രീവ് നേരത്തെ സമ്മതിച്ചിരുന്നു.

കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും പാര്‍ലമെന്റിന് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കുമെന്ന വാഗ്ദാനങ്ങള്‍ സ്വീകരിച്ചാണ് വിമതനീക്കം അവസാനിപ്പിച്ചത്. സംഗതി സര്‍ക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും ഭേദഗതി തള്ളേണ്ടത് സുപ്രധാനമായിരുന്നു. ലേബര്‍ ബെഞ്ചില്‍ നിന്നും 'ഷെയിം' വിളികള്‍ മുഴങ്ങി.

ബ്രക്‌സിറ്റ് ബില്‍ വിജയം പ്രധാനമന്ത്രിക്ക് വലിയ ആശ്വാസമായി. ഭേദഗതി പാസായിരുന്നെങ്കില്‍ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ തന്നെ തകിടം മറിയുമായിരുന്നു. കേവലം ആറ് വിമതര്‍ മാത്രമാണ് സര്‍ക്കാരിന് എതിരെ വോട്ട് ചെയ്യാന്‍ തയ്യാറായത്.




കൂടുതല്‍വാര്‍ത്തകള്‍.