CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 24 Seconds Ago
Breaking Now

ലൂയിസ് രാജകുമാരന്റെ മാമ്മോദീസ അടുത്ത മാസം; ചാപ്പല്‍ റോയലില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ചടങ്ങ് നടത്തുമെന്ന് വില്ല്യമും, കെയ്റ്റും

ജ്യേഷ്ഠനും, ജ്യേഷ്ഠത്തിയും അണിഞ്ഞ അതേ വസ്ത്രങ്ങളിലാണ് ലൂയിസ് ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാകുക

കേംബ്രിഡ്ജിലെ കുഞ്ഞ് രാജകുമാരന്‍ ലൂയിസിന്റെ മാമ്മോദീസ ചടങ്ങുകള്‍ ജൂലൈ 9ന് നടത്തുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം. ഏപ്രില്‍ 23ന് പിറന്ന കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും ഇളയ പുത്രന്റെ മാമ്മോദീസ ചടങ്ങുകള്‍ ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ സ്ഥിതി ചെയ്യുന്ന ചാപ്പല്‍ റോയലില്‍ വെച്ച് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എട്ടാഴ്ച പ്രായമായ രാജകുമാരന്റെ ചടങ്ങുകള്‍ക്ക് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് റവ. ജസ്റ്റിന്‍ വെല്‍ബി നേതൃത്വം നല്‍കുമെന്നും കൊട്ടാരം സ്ഥിരീകരിച്ചു. ജോര്‍ജ്ജ് രാജകുമാരന്റെയും, ഷാര്‍ലെറ്റ് രാജകുമാരിയുടെ ഇളയ സഹോദരനായ ലൂയിസ് രാജപദവിയിലേക്കുള്ള പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

റോയല്‍ ചാപ്പലില്‍ ജോര്‍ജ്ജിന്റെ മാമ്മോദീസ ചടങ്ങുകള്‍ പോലെയാകും ലൂയിസിന്റെ ചടങ്ങുകള്‍. ഷാര്‍ലെറ്റിന്റെ മാമ്മോദീസ സാന്‍ഡിഗ്രാമിലെ സെന്റ് മേരി മഗ്ദലീന്‍ ചര്‍ച്ചിലായിരുന്നു സംഘടിപ്പിച്ചത്. ചടങ്ങ് നടക്കുമ്പോള്‍ ലൂയിസ് 11-ാം ആഴ്ചയില്‍ എത്തും.

ജ്യേഷ്ഠനും, ജ്യേഷ്ഠത്തിയും അണിഞ്ഞ അതേ വസ്ത്രങ്ങളിലാണ് ലൂയിസ് ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാകുക. പാഡിംഗ്ടണിലെ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ലൂയിസിന്റെ ജനനം.




കൂടുതല്‍വാര്‍ത്തകള്‍.