CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 34 Seconds Ago
Breaking Now

തെരേസ മേയെ തോല്‍പ്പിക്കാന്‍ നിക്കോള സ്റ്റര്‍ജന്‍; സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അടുത്ത മാസം മുതല്‍ 3% ശമ്പള വര്‍ദ്ധനവ്; നഴ്‌സുമാര്‍ക്ക് സന്തോഷം ഡോക്ടര്‍മാര്‍ക്ക് നിരാശ

ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സിന് 830 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 630 പൗണ്ട് അധികം

ഇംഗ്ലണ്ടിലെ തെരേസ മേയ് സര്‍ക്കാര്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചത് ഏറെ പാടുപെട്ടാണ്. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തൊഴില്‍ ചെയ്യുന്നത് കൊണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ പിടിച്ചുനില്‍ക്കുന്നതെന്ന് സമ്മതിച്ചെങ്കിലും ഇതിന് അനുയോജ്യമായ പാക്കേജ് ഓഫര്‍ ചെയ്യാന്‍ മേയ്ക്ക് സാധിച്ചില്ല. ഈ സമയം നോക്കിയാണ് സ്‌കോട്ട്‌ലണ്ടില്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്റെ കളി.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ജനപ്രിയത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മികച്ച ശമ്പളവര്‍ദ്ധനവാണ് നിക്കോള പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലണ്ടിലെ 150,000 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം അടുത്ത മാസം മുതല്‍ അനുഭവിക്കാം. വര്‍ഷത്തില്‍ 80,000 പൗണ്ട് വരെ വരുമാനം നേടുന്ന ജീവനക്കാര്‍ക്ക് 3% വര്‍ദ്ധനവാണ് ലഭിക്കുക.

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പേ ഡീലിനെ മറികടക്കുകയെന്ന ലക്ഷ്യം നിക്കോളയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് എന്‍എച്ച്എസ് യൂണിയനുകളുമായി ഔദ്യോഗിക കരാര്‍ ആകുന്നതിന് മുന്‍പ് തന്നെ ഫസ്റ്റ് മിനിസ്റ്ററുടെ പ്രഖ്യാപനം. നഴ്‌സുമാര്‍, മിഡ്‌വൈഫ്, പാരാമെഡിക്ക്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ വര്‍ദ്ധനവ് സഹായിക്കുമെങ്കിലും ഡോക്ടര്‍മാരെയും, സീനിയര്‍ എക്‌സിക്യൂട്ടീവുമാരെ ഇതില്‍ നിന്നും ഒഴിവാക്കി.

ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സിന് 830 പൗണ്ട് അധികം ലഭിക്കുമ്പോള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 630 പൗണ്ട് അധികം നേടാം. 80,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള യോഗ്യരായ ജീവനക്കാര്‍ക്ക് 1600 പൗണ്ടും വര്‍ദ്ധിക്കുമെന്ന് സ്‌കോട്ടിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.