CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 36 Seconds Ago
Breaking Now

മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന് ഒരു സ്വപ്‌നമുണ്ട്; ഇംഗ്ലണ്ടിന്റെ യുവനിരയും, ലയണല്‍ മെസിയുടെ അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍

2006-ല്‍ ബെക്കാം ക്യാപ്റ്റനായിരുന്ന കാലത്ത് ഇംഗ്ലണ്ട് ലോകകപ്പ് ക്വാര്‍ട്ടര്‍ വരെ എത്തിയതാണ് സമീപകാലത്തെ മികച്ച പ്രകടനം

ഇംഗ്ലണ്ടിന് 2018 ഫിഫ ലോകകപ്പില്‍ എന്തെങ്കിലും സാധ്യതയുണ്ടോ? ടൂര്‍ണമെന്റ് തുടങ്ങുന്നത് വരെ സ്വപ്‌ന ടീമുകളുടെ പട്ടികയില്‍ പോലും എത്താതെ പോയവരാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം. റഷ്യയിലേക്ക് ടീമിനെ അയച്ചില്ലെങ്കില്‍ അത്രയും സമാധാനം എന്ന് പറഞ്ഞവരുടെ വായടപ്പിച്ചാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം.

അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ നിറഞ്ഞ ഈ ഇംഗ്ലീഷ് ടീമും, സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും നേര്‍ക്കുനേര്‍ പോരാടുന്ന ഒരു ഫൈനല്‍ സ്വപ്‌നം കണ്ട് തുടങ്ങിയിരിക്കുന്നു ചിലര്‍. ആ സ്വപ്‌നമോഹം പങ്കുവെച്ചിരിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമാണ്. ടുണീഷ്യയെ 2-1ന് തോല്‍പ്പിച്ചതിന് ശേഷമാണ് ബെക്കാം ഇത്തരമൊരു പ്രവചനം നടത്തിയത്. നോക്കൗട്ട് റൗണ്ടുകളില്‍ ടീം എത്താനുള്ള സാധ്യത ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

2006-ല്‍ ബെക്കാം ക്യാപ്റ്റനായിരുന്ന കാലത്ത് ഇംഗ്ലണ്ട് ലോകകപ്പ് ക്വാര്‍ട്ടര്‍ വരെ എത്തിയതാണ് സമീപകാലത്തെ മികച്ച പ്രകടനം. അവസാനമായി ഒരു ഫൈനല്‍ കളിക്കുന്നത് 1966ല്‍, അന്ന് വെംബ്ലിയില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചു. 'അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ അതാണ് എന്റെ പ്രവചനം. ഇംഗ്ലണ്ട് യുവാക്കളുടെ ഒരു ടീമാണ്. ഒരുപാട് അനുഭവസമ്പത്തില്ല, ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പോരാട്ടം കടുപ്പമാകും', ഡേവിഡ് ബെക്കാം വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.